പക്ഷപാതപരമായി പെരുമാറുന്നു; വിക്കിപീഡിയക്ക് നോട്ടീസുമായി കേന്ദ്രസർക്കാർ
text_fieldsന്യൂഡൽഹി: പക്ഷപാതപരമായി പെരുമാറുന്നുവെന്ന് ആരോപിച്ച് വിക്കിപീഡിയക്ക് നോട്ടീസുമായി കേന്ദ്രസർക്കാർ. പക്ഷപാതിത്വം ഉണ്ടാക്കുന്നതും തെറ്റായ വിവരങ്ങളുമാണ് വിക്കിപീഡിയയുടെ വെബ് പേജിലൂടെ പങ്കുവെക്കുന്നതെന്ന് ആരോപിച്ചാണ് കേന്ദ്രസർക്കാർ നടപടി. സർക്കാറിന് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടിയുണ്ടായിരിക്കുന്നത്.
വിക്കീപിഡിയയെ പബ്ലീഷറായി പരിഗണിക്കരുതെന്നും കേന്ദ്രസർക്കാറിന് ലഭിച്ച പരാതിയിൽ പറയുന്നുണ്ട്.വിക്കിപീഡിയ പേജുകളിലെ എഡിറ്റോറിയൽ വിവരങ്ങൾ നിയന്ത്രിക്കുന്നത് ചെറിയൊരു വിഭാഗം എഡിറ്റർമാരാണെന്നും ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മിനിസ്ട്രി പറയുന്നു.
സൗജന്യമായ എൻസൈക്ലോപീഡിയയെന്നാണ് വിക്കിപീഡിയ അവകാശപ്പെടുന്നത്. വിക്കീപിഡയയുടെ വളണ്ടിയർമാർക്ക് അതിൽ പുതിയ പേജുകൾ കൂട്ടിച്ചേർക്കാനും നിലവിലുള്ള ഉള്ളടക്കം തിരുത്താനും സാധിക്കും. ഇന്ത്യയിൽ തെറ്റായ വിവരങ്ങൾ പങ്കുവെച്ചതിനും അപമാനിക്കുന്ന രീതിയിലുള്ള ഉള്ളടക്കം ഉൾപ്പെടുത്തിയതിനും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി വിക്കിപീഡിയക്കെതിരെ നിരവധി കേസുകളുണ്ട്.
നേരത്തെ വിക്കീപിഡിയക്ക് മുന്നറിയിപ്പുമായി ഡൽഹി ഹൈകോടതി രംഗത്തെത്തിയിരുന്നു. വിക്കീപ്പിഡിയ നിരോധിക്കുന്നത് ഉൾപ്പടെ പരിഗണിക്കുമെന്നായിരുന്നു ഹൈകോടതിയുടെ മുന്നറിയിപ്പ്. ഏഷ്യൻ ന്യൂസ് ഇന്റർനാഷണലിന്റെ ഹരജി പരിഗണിക്കുന്നതിനിടെയായിരുന്നു ഹൈകോടതി മുന്നറിയിപ്പ്. വിക്കീപിഡിയയിൽ തങ്ങളെ കുറിച്ച് തെറ്റായ വിവരങ്ങളാണ് ഉള്ളതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു എ.എൻ.ഐയുടെ ഹരജി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.