മുത്തലാഖിനെതിരെ കേന്ദ്രം നിയമനിർമാണത്തിന്
text_fieldsന്യൂഡൽഹി: രാജ്യത്ത് മുത്തലാഖ് സമ്പ്രദായം അവസാനിപ്പിക്കാൻ നിയമനിർമാണം കൊണ്ടുവരുന്നതിന് മോദി സർക്കാർ മന്ത്രിതല സമിതിയുണ്ടാക്കി. സുപ്രീംകോടതി നിയമവിരുദ്ധമാക്കിയിട്ടും മുത്തലാഖ് രാജ്യത്ത് നിലനിൽക്കുന്നുണ്ടെന്ന് വ്യക്തമാക്കിയാണ് സർക്കാർ നീക്കമെന്ന് നിയമ മന്ത്രാലയത്തെ ഉദ്ധരിച്ച് വാർത്ത ഏജൻസി റിേപ്പാർട്ട് ചെയ്തു.
നിലവിൽ മുത്തലാഖിന് ഇരയായ മുസ്ലിം വനിതയെ മുസ്ലിം പുരോഹിതന്മാർ സഹായിക്കാത്തതിനാൽ പൊലീസിനെ സമീപിക്കുകയല്ലാതെ നിവൃത്തിയില്ലെന്നും ഭർത്താവിന് ശിക്ഷ നൽകാനുള്ള വ്യവസ്ഥയില്ലാത്തതിനാൽ പൊലീസും നിസ്സഹായമാണെന്നും നിയമ മന്ത്രാലയം പറയുന്നു. പാർലമെൻറിെൻറ ശീതകാല സമ്മേളനത്തിൽ ഇതിനുള്ള നിയമനിർമാണം നടത്താനാണ് മോദി സർക്കാർ ലക്ഷ്യമിടുന്നത്.
കഴിഞ്ഞ ആഗസ്റ്റ് 22നാണ് മുത്തലാഖ് ഭരണഘടന വിരുദ്ധമാണെന്ന് അഞ്ചംഗ ബെഞ്ചിലെ ഭൂരിപക്ഷ വിധിയിലൂടെ സുപ്രീംകോടതി പ്രഖ്യാപിച്ചത്. ജസ്റ്റിസുമാരായ കുര്യൻ ജോസഫും യു.യു. ലളിതും രോഹിങ്ടൺ നരിമാനും അടങ്ങുന്ന മൂന്നംഗ ബെഞ്ചാണ് മുത്തലാഖ് ഭരണഘടന വിരുദ്ധവും അസാധുവുമായി പ്രഖ്യാപിച്ചത്. അതേസമയം, മുസ്ലിം വ്യക്തിനിയമം മൗലികാവകാശമാണെന്ന് മൂന്നംഗ ബെഞ്ച് ശരിവെച്ചു. സുപ്രീംകോടതിയുടെ ചരിത്രത്തിൽ അപൂർവമായി അഞ്ചംഗ ബെഞ്ച് മൂന്നു വ്യത്യസ്ത വിധി പ്രസ്താവങ്ങളാണ് മുത്തലാഖിൽ പുറപ്പെടുവിച്ചത്.
ഭാര്യയുെടയും ഭർത്താവിെൻറയും ഭാഗത്തുനിന്നുള്ള മധ്യസ്ഥരുടെ അനുരഞ്ജന ശ്രമങ്ങളില്ലാത്ത വിവാഹേമാചനമാണ് മുത്തലാഖ് എന്നും അത് ഭരണഘടനയുടെ 14ാം അനുച്ഛേദം അനുവദിക്കുന്ന മൗലികാവകാശത്തെ ഹനിക്കുന്നതാണെന്നും അതുകൊണ്ട് അസാധുവാണെന്നും ജസ്റ്റിസുമാരായ യു.യു. ലളിതും രോഹിങ്ടൺ നരിമാനും വിധിച്ചു. എന്നാൽ, അസാധുവും ഭരണഘടന വിരുദ്ധവുമാണെന്ന വിധിയിൽ യോജിച്ച ജസ്റ്റിസ് കുര്യൻ ജോസഫ് അതിന് മറ്റൊരു കാരണമാണ് നിരത്തിയത്. ശരീഅത്തിന് വിരുദ്ധമായ സമ്പ്രദായങ്ങൾ ഇല്ലാതാക്കാനാണ് 1937ൽ ശരീഅത്ത് മുസ്ലിം വ്യക്തിനിയമമാക്കിയതെന്നും അതിനു ശേഷം ഖുർആന് വിരുദ്ധമായ ഒരു സമ്പ്രദായവും അനുവദിക്കാനാവില്ലെന്നുമായിരുന്നു അദ്ദേഹത്തിെൻറ വിധി.
എന്നാൽ, ഇതിന് വിരുദ്ധമായുള്ള വിധി പ്രസ്താവനയിൽ ചീഫ് ജസ്റ്റിസ് ജെ.എസ്. ഖെഹാറും ജസ്റ്റിസ് അബ്ദുൽ നസീറും മുത്തലാഖ് മൗലികാവകാശമാണെന്നും ഇതിനെതിരെ പാർലമെൻറ് നിയമ നിർമാണം നടത്തണമെന്നും കുറിച്ചു.
ഭൂരിപക്ഷമില്ലാതെ ആ രണ്ടംഗ ബെഞ്ചിെൻറ നിലപാടാണ് കേന്ദ്ര സർക്കാർ ഇപ്പോൾ ശരിവെക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.