വിദ്യാർഥികളുടെ 'മൻ കിബാത്ത്' കേന്ദ്ര സർക്കാർ കേൾക്കണം -രാഹുൽ ഗാന്ധി
text_fields
ന്യൂഡൽഹി: ജെ.ഇ.ഇ, നീറ്റ് പരീക്ഷ സംബന്ധിച്ച് കേന്ദ്ര സർക്കാറിന്‍റെ ശ്രദ്ധ തേടി കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽഗാന്ധി. പ്രവേശന പരീക്ഷകൾ നീട്ടിവെക്കണമെന്ന വിദ്യാർഥികളുടെ ആവശ്യം ചൂണ്ടിക്കാട്ടിയാണ് രാഹുൽ ട്വീറ്റ് ചെയ്തത്.
ഇന്ന് ലക്ഷകണക്കിന് വിദ്യാർഥികൾ ചില കാര്യങ്ങൾ പറയുന്നു. ജെ.ഇ.ഇ, നീറ്റ് പരീക്ഷകൾ സംബന്ധിച്ച വിദ്യാർഥികളുടെ മൻ കിബാത്ത് കേന്ദ്ര സർക്കാർ കേൾക്കണം. വിഷയത്തിൽ യുക്തമായ പരിഹാരം കാണണം -രാഹുൽ ആവശ്യപ്പെട്ടു.
आज हमारे लाखों छात्र सरकार से कुछ कह रहे हैं। NEET, JEE परीक्षा के बारे में उनकी बात सुनी जानी चाहिए और सरकार को एक सार्थक हल निकालना चाहिए।
— Rahul Gandhi (@RahulGandhi) August 23, 2020
GOI must listen to the #StudentsKeMannKiBaat about NEET, JEE exams and arrive at an acceptable solution.
സെപ്റ്റംബർ ഒന്ന് മുതൽ ആറു വരെ ജെ.ഇ.ഇ പരീക്ഷയും സെപ്റ്റംബർ 13ന് നീറ്റ് പരീക്ഷയും നടത്താനാണ് നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ) തീരുമാനമെടുത്തത്. കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ പ്രവേശന പരീക്ഷകൾ നീട്ടിവെക്കണമെന്നാണ് വിദ്യാർഥികളുടെയും മാതാപിതാക്കളുടെയും ആവശ്യം.
ജെ.ഇ.ഇ, നീറ്റ് പരീക്ഷകൾ നടത്തരുതെന്ന് ഡൽഹി വിദ്യാഭ്യാസ മന്ത്രി മനീഷ് സിസോദിയ നേരത്തെ ആവശ്യപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.