Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപൗരത്വത്തിനുള്ള...

പൗരത്വത്തിനുള്ള അപേക്ഷകൾ ഒാൺലൈൻ വഴിയാക്കാൻ കേന്ദ്ര നീക്കം

text_fields
bookmark_border
പൗരത്വത്തിനുള്ള അപേക്ഷകൾ ഒാൺലൈൻ വഴിയാക്കാൻ കേന്ദ്ര നീക്കം
cancel

ന്യൂഡൽഹി: രാജ്യത്ത് പ്രതിഷേധം ശക്തമായിരിക്കെ വിവാദമായ പൗരത്വ ഭേദഗതി നിയമം അടിസ്ഥാനമാക്കി ഇന്ത്യൻ പൗരത്വത്തിനുള്ള അപേക്ഷകൾ ഒാൺലൈൻ വഴിയാക്കാനുള്ള നീക്കത്തിൽ കേന്ദ്രസർക്കാർ. കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഇക്കാര്യമറിയിച്ചത്. കേരളം അടക്കമുള്ള സംസ്ഥാനങ്ങളിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം നിലനിൽക്കുന്ന സാഹചര്യത്തിലാണ് കേന്ദ്രം പുതിയ മാർഗം ആലോചിക്കുന്നത്.

ഇതുപ്രകാരം ജില്ലാ മജിസ്ട്രേറ്റിന് കീഴിൽ പുതിയ സംവിധാനത്തിനാണ് രൂപം നൽകുക. പൗരത്വം വേണ്ടവർ ഒാൺലൈൻ വഴി അപേക്ഷ സമർപ്പിക്കണം. കൂടാതെ, രേഖകളുടെ പരിശോധനയും പൗരത്വം അനുവദിക്കുന്നതും ഒാൺലൈൻ വഴിയായിരിക്കും. ഒാൺലൈൻ വഴിയുള്ള പൗരത്വ നടപടികളിൽ സംസ്ഥാന സർക്കാറുകൾക്ക് ഒരു തരത്തിലുമുള്ള ഇടപെടൽ നടത്താൻ സാധിക്കില്ലെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കുന്നു.

പൗരത്വ ഭേദഗതി നിയമം നടപ്പാക്കാതിരിക്കാൻ സംസ്ഥാന സർക്കാറുകൾക്ക് അധികാരമില്ലെന്ന് ആഭ്യന്തര മന്ത്രാലയം ഉദ്യോഗസ്ഥർ അഭിപ്രായപ്പെടുന്നു. പ്രതിരോധം, വിദേശകാര്യം, റെയിൽവേ, പൗരത്വം, വിദേശിക്ക് പൗരത്വം നല്‍കല്‍ അടക്കം 97 വിഷയങ്ങൾ യൂണിയൻ ലിസ്റ്റിൽ ഉൾപ്പെടുന്നതാണെന്നും ഉന്നത ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ വലിയ പ്രതിഷേധമാണ് രാജ്യ തലസ്ഥാനമായ ഡൽഹിയിലും വിവിധ സംസ്ഥാനങ്ങളിലും അരങ്ങേറുന്നത്. ഭ​ര​ണ​ഘ​ട​ന വി​ഭാ​വ​നം ചെ​യ്യു​ന്ന മ​ത​നി​ര​പേ​ക്ഷ​ത ത​ക​ർ​ക്കു​ന്ന പൗ​ര​ത്വ ഭേ​ദ​ഗ​തി ​നി​യ​മം റ​ദ്ദാ​ക്ക​ണ​മെ​ന്ന്​ കേ​ന്ദ്ര​ സ​ർ​ക്കാ​റി​നോ​ട്​ ആ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള നി​യ​മ​സ​ഭ ഒ​റ്റ​ക്കെ​ട്ടാ​യി പ്രമേയം പാസാക്കിയിരുന്നു.

ചൊ​വ്വാ​ഴ്​​ച ചേ​ർ​ന്ന പ്ര​ത്യേ​ക നി​യ​മ​സ​ഭ സ​മ്മേ​ള​ന​ത്തി​ൽ ച​ട്ടം 118 പ്ര​കാ​രം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ അ​വ​ത​രി​പ്പി​ച്ച പ്ര​മേ​യ​ത്തെ ഭ​ര​ണ​പ​ക്ഷ​വും പ്ര​തി​പ​ക്ഷ​വും പിന്തുണച്ചു. നി​യ​മ​സ​ഭ ഒ​റ്റ​ക്കെ​ട്ടാ​യി നി​യ​മ​ത്തി​നെ​തി​രെ അ​തി​ശ​ക്ത​മാ​യ നി​ല​പാ​ട്​ എ​ടു​ത്ത​പ്പോ​ൾ ബി.​െ​ജ.​പി മാ​ത്ര​മാ​ണ്​ എ​തി​ർ​ത്ത​ത്. പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രെ പ്ര​മേ​യം പാ​സാ​ക്കു​ന്ന ആ​ദ്യ നി​യ​മ​സ​ഭയാണ് കേ​ര​ള​ത്തി​ലേ​ത്.

വിവാദമായ പൗരത്വ ഭേദഗതി നിയമ പ്രകാരം 2014 ഡിസംബർ 31 കാലപരിധിയിൽ ബംഗ്ലാദേശ്, പാകിസ്താൻ, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാഴ്സി, ക്രിസ്ത്യൻ മതവിഭാഗക്കാരായ അനധികൃത കുടിയേറ്റക്കാർക്ക് ഇന്ത്യൻ പൗരത്വം ലഭിക്കും. നിലവിൽ ഇന്ത്യൻ പൗരത്വത്തിന് 11 വർഷം രാജ്യത്ത് താമസിക്കണമെന്നത് അഞ്ച് വർഷമായി കുറച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian citizenshipmalayalam newsindia newsNRCCitizenship Amendment Act
News Summary - Centre mulls process of granting citizenship under CAA online -India News
Next Story