ജമ്മു-കശ്മീരിൽ കൂടുതൽ ഭരണനടപടികളുമായി കേന്ദ്രം
text_fieldsന്യൂഡൽഹി: ജമ്മു-കശ്മീരിൽ ഭരണരംഗത്ത് കൂടുതൽ പരിഷ്കാരങ്ങൾ നടപ്പാക്കി കേന്ദ്രം.പൊലീസ്, അഖിലേന്ത്യ സർവിസ്, അഴിമതിവിരുദ്ധ ബ്യൂറോ എന്നിവയെ നേരിട്ട് ലഫ്റ്റനൻറ് ഗവർണറുടെ ഭരണത്തിൻ കീഴിലാക്കിയതാണ് പ്രധാന നടപടി. മന്ത്രിസഭയും (രൂപവത്കരിക്കുേമ്പാൾ) ലഫ്റ്റനൻറ് ഗവർണറുമായി അഭിപ്രായവ്യത്യാസമുണ്ടായാൽ, വിഷയം ലഫ്റ്റനൻറ് ഗവർണർ രാഷ്ട്രപതിയുടെ തീരുമാനത്തിനായി കേന്ദ്രത്തിന് വിടണമെന്നും ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല ഇറക്കിയ ഉത്തരവിൽ പറയുന്നു.
കൃഷി, സ്കൂൾ വിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം, തെരഞ്ഞെടുപ്പ്, പൊതുഭരണം എന്നിവയടക്കം 39 വകുപ്പുകളാണ് നിർണയിച്ചിരിക്കുന്നത്. ലഫ്റ്റനൻറ് ഗവർണറുടെ േപരിൽ ഏത് വകുപ്പിൽ നിന്നും പുറത്തിറങ്ങുന്ന ഉത്തരവിന്മേൽ മന്ത്രിസഭക്ക് കൂട്ടുത്തരവാദിത്തമുണ്ടായിരിക്കുമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. ജമ്മു-കശ്മീർ പുനസംഘടന നിയമം 2019 പ്രകാരമാണ് കേന്ദ്ര ഉത്തരവ്.
പ്രധാനമന്ത്രിയിൽ നിന്നും മറ്റ് മന്ത്രിമാരിൽ നിന്നും അടക്കം കേന്ദ്രത്തിൽ നിന്ന് ലഭിക്കുന്ന ഓരോ ഉത്തരവും സെക്രട്ടറിക്ക് ലഭിച്ചാലുടൻ ചീഫ് സെക്രട്ടറി, മന്ത്രിമാർ, മുഖ്യമന്ത്രി, ലഫ്റ്റനൻറ് ഗവർണർ എന്നിവർക്ക് സമർപ്പിക്കണം. ഏതെങ്കിലും മന്ത്രിയുമായി ലഫ്റ്റനൻറ് ഗവർണർക്ക് വിയോജിപ്പുണ്ടായാൽ രണ്ടാഴ്ചക്കകം ഗവർണറുടെ മുൻകൈയിൽ തർക്കം പരിഹരിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.