പുകയില പാക്കറ്റുകളിൽ ടോൾ ഫ്രീ നമ്പറും രോഗങ്ങളുടെ പേരും ഉൾപ്പെടുത്തും
text_fieldsന്യൂഡൽഹി: പുകവലിയുടെ പ്രത്യാഘാതങ്ങളെ കുറിച്ച് ബോധവത്കരിക്കാൻ പുകയില ഉൽപന്നങ്ങളുടെ പാക്കറ്റിനുമുകളിലുള്ള മുന്നറിയിപ്പ് പരിഷ്കരിക്കുന്നു. നിലവിലെ സചിത്ര മുന്നറിയിപ്പിനൊപ്പം പുകവലിശീലം ഒഴിവാക്കാൻ സഹായിക്കുന്ന ഹെൽപ്പ്ലൈൻ നമ്പർ (1800 227787)കൂടി ഉൾപ്പെടുത്തിയാണ് പാക്കറ്റിൽ മാറ്റം വരുത്തുന്നത്. ടോൾഫ്രീ നമ്പറായിരിക്കും ഇത്.
പുകവലി മൂലമുണ്ടാവുന്ന രോഗങ്ങളുടെ പേരും കവറിൽ നൽകുന്നത് നിർബന്ധമാക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥൻ പറഞ്ഞു. 2015ൽ പുകയില ഉൽപന്നങ്ങളുടെ കവറിൽ സചിത്ര മുന്നറിയിപ്പ് നൽകുന്നത് ആരോഗ്യ മന്ത്രാലയം നിർബന്ധമാക്കിയിരുന്നു. രാജ്യത്ത് പുകയില ഉപയോഗിക്കുന്നവരുടെ എണ്ണം 2016-17ൽ 81 ലക്ഷം കുറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.