രാഹുലിെൻറ പൗരത്വപരാതി: വിവരങ്ങൾ നൽകാനാവില്ലെന്ന് ആഭ്യന്തരമന്ത്രാലയം
text_fieldsന്യൂഡൽഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുൽ ഗാന്ധിക്ക് വിദേശ പൗരത്വമുണ്ടെന്ന ആരോപണത്തെക്കുറിച്ച് വിവരങ്ങൾ വെളി പ്പെടുത്താൻ ആവില്ലെന്ന് ആഭ്യന്തര മന്ത്രാലയം. വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷയിലാണ് മന്ത്രാലയം ഇക്കാര് യം വ്യക്തമാക്കിയത്. അന്വേഷണത്തെ ബാധിക്കും, പൊതുജനതാൽപര്യമുള്ള വിഷയമല്ല, സ്വകാര്യകാര്യങ്ങൾ വെളിപ്പെടുത്ത രുതെന്ന നിയമപരിരക്ഷ എന്നിവ ചൂണ്ടിക്കാട്ടിയാണ് വിവരങ്ങൾ നൽകുന്നത് തടഞ്ഞത്. ആഭ്യന്തര മന്ത്രാലയം രാഹുലിന് നൽകിയ നോട്ടീസിെൻറയും അതിനുള്ള മറുപടിയുടെയും പകർപ്പ് നൽകണമെന്നായിരുന്നു ആവശ്യം.
രാഹുലിെൻറ പൗരത്വം സംബന്ധിച്ച ആക്ഷേപം അങ്ങേയറ്റം വിഡ്ഢിത്തമാണെന്നാണ് കോൺഗ്രസ് ജനറൽ സെക്രട്ടറിയും രാഹുലിെൻറ സഹോദരിയുമായ പ്രിയങ്കയുടെ പ്രതികരണം. ‘‘ഇന്ത്യയിലാണ് രാഹുൽ ജനിച്ചത്. ഇവിടെയാണ് വളർന്നത്. ഇൗ രാജ്യത്തെ ഒാരോ പൗരനും അക്കാര്യം അറിയാം’’ -പ്രിയങ്ക പറഞ്ഞു.
ബ്രിട്ടീഷ് പൗരത്വം ആരോപിച്ച് ബി.ജെ.പിയുടെ രാജ്യസഭ എം.പി സുബ്രമണ്യന്‍ സ്വാമി കഴിഞ്ഞ ഏപ്രിലിൽ നല്‍കിയ പരാതിയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാഹുല്‍ ഗാന്ധിയുടെ വിശദീകരണം തേടിയിരുന്നു. അതിനുപുറമെ യുനൈറ്റഡ് ഹിന്ദു ഫ്രണ്ട് സംഘടന സുപ്രീംകോടതിയെയും സമീപിച്ചിരുന്നു. ഇംഗ്ലണ്ടില്‍ രജിസ്റ്റര്‍ ചെയ്ത ബാക്കോപ്സ് കമ്പനിയുടെ ഡയറക്ടറും സെക്രട്ടറിയുമായിരുന്നു രാഹുല്‍ ഗാന്ധിയെന്ന് ഹരജിക്കാര്‍ വാദിച്ചു.
കമ്പനി രേഖകളില്‍ രാഹുലിനെ ബ്രിട്ടീഷ് പൗരന്‍ എന്നാണ് വിശേഷിപ്പിച്ചതെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടി. ഏതെങ്കിലും വിദേശ കമ്പനിയുടെ രേഖകളിൽ ബ്രിട്ടീഷ് പൗരത്വമുണ്ടെന്ന് എഴുതിെവച്ചാൽ രാഹുൽ ബ്രിട്ടീഷുകാരനാകുമോയെന്നാണ് അന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് ചോദിച്ചത്. ഹരജിയിൽ കഴമ്പില്ലെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് വിലയിരുത്തി തള്ളുകയും ചെയ്തു. രാഹുല്‍ ഗാന്ധിയെ തെരഞ്ഞെടുപ്പിൽ അയോഗ്യനാക്കണമെന്നും വോട്ടർ പട്ടികയിൽനിന്ന് പേര് നീക്കണമെന്നുമായിരുന്നു ഹരജിക്കാരുടെ ആവശ്യങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.