റിപബ്ലിക് ദിനം: ബംഗാളിെൻറ നിശ്ചല ദൃശ്യത്തിന് കേന്ദ്രാനുമതിയില്ല
text_fieldsന്യൂഡൽഹി: റിപബ്ലിക് ദിനത്തിൽ പശ്ചിമ ബംഗാൾ സർക്കാറിെൻറ ടാബ്ലോക്ക് േകന്ദ്രസർക്കാറിെൻറ അനുമതിയില് ല. കേന്ദ്ര പ്രതിരോധമന്ത്രാലയമാണ് അനുമതി നിഷേധിച്ചത്.
രണ്ട് തവണ യോഗം കൂടിയതിന് ശേഷമാണ് പശ്ചിമ ബംഗ ാളിെൻറ ടാബ്ലോക്ക് അനുമതി നിഷേധിച്ചതെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. ആദ്യ യോഗത്തിന് ശേഷം വിശദപരിശോധനക്കായി ഇത് വിദഗ്ധസംഘത്തിന് അയക്കുകയായിരുന്നു. അവർ കൂടി പരിശോധിച്ചതിന് ശേഷമാണ് അനുമതി നൽകേണ്ടെന്ന തീരുമാനത്തിലേക്ക് എത്തിയതെന്ന് സർക്കാർ വൃത്തങ്ങൾ പറയുന്നു.
16 സംസ്ഥാനങ്ങളുടേയും 6 കേന്ദ്രമന്ത്രാലയങ്ങളുടെയും ടാബ്ലോകളാണ് റിപബ്ലിക് ദിനപരേഡിലുണ്ടാവുക. ടാബ്ലോകൾ അവതരിപ്പിക്കുന്നതിനായി 52 അപേക്ഷകളാണ് ലഭിച്ചത്. ഇതിൽ നിന്നും 22 എണ്ണം വിദഗ്ധസംഘം തെരഞ്ഞെടുക്കുകയായിരുന്നു.
അതേസമയം, പൗരത്വ ഭേദഗതി നിയമത്തെ ബംഗാൾ എതിർത്തത് കൊണ്ടാണ് ടാബ്ലോക്ക് അനുമതി നൽകാതിരുന്നതെന്ന് തൃണമൂൽ കോൺഗ്രസ് എം.പി സൗഗത റോയ് പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തിൽ കേന്ദ്രസർക്കാറും ബംഗാൾ സർക്കാറും തമ്മിൽ കടുത്ത ഭിന്നത നില നിൽക്കുന്നതിനിടെയാണ് ടാബ്ലോക്ക് അനുമതി നിഷേധിച്ചിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.