വിസ നിയന്ത്രണങ്ങളിൽ ഭാഗിക ഇളവുമായി കേന്ദ്രസർക്കാർ
text_fieldsന്യൂഡൽഹി: കോവിഡ് 19ന് തുടർന്ന് ഏർപ്പെടുത്തിയ വിസ നിയന്ത്രണങ്ങളിൽ ഭാഗിക ഇളവുമായി കേന്ദ്രസർക്കാർ. ഒ.സി.ഐ(ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ) പി.ഐ.ഒ(പേഴ്സൺ ഓഫ് ഇന്ത്യൻ ഒറിജിൻ) എന്നിവർക്ക് ഇന്ത്യയിലേക്ക് ഇനി യാത്ര നടത്താം. ടൂറിസ് വിസ ഒഴികെ വിദേശികൾക്കുള്ള മറ്റ് വിസകളും പുനഃസ്ഥാപിച്ചു. വന്ദേഭാരത് മിഷെൻറ ഭാഗമായി എത്തുന്ന വിമാനങ്ങൾക്കും വ്യോമയാന മന്ത്രാലയം അനുമതി നൽകുന്ന പ്രത്യേക സർവീസുകൾക്കും ഇളവ് ബാധകമാണ്.
ഇളവുകളുടെ ഭാഗമായി ഇന്ത്യയിലെത്തുന്നവർ ആരോഗ്യവകുപ്പിെൻറ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും കേന്ദ്രസർക്കാർ നിർദേശിച്ചിട്ടുണ്ട്. അതേസമയം, ഇലക്ട്രോണിക് വിസ, ടൂറിസ്റ്റ് വിസ, മെഡിക്കൽ വിസ എന്നിവയൊന്നും പുനഃസ്ഥാപിച്ചിട്ടില്ല. ഇത്തരം വിസകളുടെ കാലാവധി പൂർത്തിയായ ആരെങ്കിലും ഇന്ത്യയിലുണ്ടെങ്കിൽ അത് നീട്ടി ലഭിക്കുവാനായി ബന്ധപ്പെട്ട ഏജൻസിയെ സമീപിക്കാമെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.
മാർച്ച് 25ന് ലോക്ഡൗൺ പ്രഖ്യാപിച്ചതോടെയാണ് രാജ്യത്തേക്ക് വിദേശത്ത് നിന്നും എത്തുന്നവരെ സർക്കാർ നിയന്ത്രിച്ചത്. ലോക്ഡൗൺ പ്രഖ്യാപനത്തിന് പിന്നാലെ വിവിധതരം വിസകൾക്ക് സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ലോക്ഡൗണിനെ തുടർന്ന് നിർത്തിവെച്ച അന്താരാഷ്ട്ര വിമാന സർവീസുകൾ ഇനിയും പുനഃരാരംഭിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.