Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഉത്തരാഖണ്ഡി​െൻറ ആരോഗ്യ...

ഉത്തരാഖണ്ഡി​െൻറ ആരോഗ്യ മേഖലക്ക് 894 കോടി രൂപയുടെ കേന്ദ്ര ധനസഹായം

text_fields
bookmark_border
ഉത്തരാഖണ്ഡി​െൻറ ആരോഗ്യ മേഖലക്ക്   894 കോടി രൂപയുടെ കേന്ദ്ര ധനസഹായം
cancel

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ആരോഗ്യ മേഖല ശക്തിപ്പെടുത്തുന്നതിനായി 894 കോടി രൂപ ധനസഹായം കേന്ദ്രം അനുവദിച്ചു.

സംസ്ഥാനത്തെ ആരോഗ്യമേഖലക്കായി ഇതുവരെ അനുവദിച്ച തുകകളിൽ ഏറ്റവും ഉയർന്ന തുകയാണിതെന്ന്​ ഉത്തരാഖണ്ഡിലെ നാഷണൽ ഹെൽത്ത് മിഷൻ ഡയറക്​ടർ സോണിക്ക പറഞ്ഞു. 2019-20 ൽ സംസ്ഥാനത്തിന് 652.49 കോടി രൂപയും 2020-21 ൽ 561.63 കോടി രൂപയും നേരത്തെ അനുവദിച്ചിരുന്നു.

ആരോഗ്യമേഖലയിൽ പുതിയ വികസനങ്ങൾ നടത്താനും പാതിവഴിയിലായ പദ്ധതികൾ പൂർത്തീകരിക്കാനും ഇൗ ഫണ്ടുപയോഗിക്കാനാണ്​ സർക്കാർ ആലോചിക്കുന്നത്​. നഴ്​സുമാരുടെ ഒഴിവുകൾ നികത്താൻ പുതിയ നിയമനം നടത്തും. 104 മെഡിക്കൽ ഹെൽപ്​ലൈനുകളും 54 ഡെലിവറി പോയിൻറുകളും 29 ഫസ്​റ്റ്​ റഫറൽ യൂനിറ്റുകളും സ്ഥാപിക്കും.

ഹരിദ്വാർ, ഉത്തർകാശി, പൗരി, ഉദം സിങ്​ നഗർ, തെഹ്രി ഗർവാൾ എന്നീ അഞ്ച്​ ജില്ലകളിലാണ്​ ആദ്യ റഫറൽ യൂനിറ്റുകൾ സ്ഥാപിക്കുക.108 ആംബുലൻസ്​ പദ്ധതിയിൽ 132 പുതിയ ആംബുലൻസുകളും വാങ്ങാനും സർക്കാർ പദ്ധതിയിട്ടിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Uttarakhandhealth sector
News Summary - Centre releases Rs 894 crore for Uttarakhand's health sector
Next Story