പാചക വാതകത്തിന്റെ പ്രതിമാസ വില വര്ധന പിൻവലിച്ചു
text_fieldsന്യൂഡൽഹി: ഗാർഹിക പാചകവാതക സബ്സിഡി ക്രമേണ ഇല്ലാതാക്കുന്നതിെൻറ ഭാഗമായി മാസന്തോറും വില വർധിപ്പിക്കാനുള്ള തീരുമാനം കേന്ദ്ര സർക്കാർ പിൻവലിച്ചു. ദരിദ്രവിഭാഗങ്ങൾക്ക് സൗജന്യമായി പാചക വാതകം വിതരണം നടത്താനുള്ള പ്രധാനമന്ത്രി ഉജ്വൽ യോജന പദ്ധതി നടപ്പിൽവരുത്തുേമ്പാഴുണ്ടാവുന്ന ബാധ്യത കണക്കിലെടുത്താണ് തീരുമാനം.
സിലിണ്ടർ വില വർധിക്കുന്നതിനനുസരിച്ച് സാധാരണ ഉപഭോക്താക്കൾക്ക് നൽകിവരുന്ന സബ്സിഡി ഇനത്തിൽ സർക്കാറിന് ലാഭമുണ്ടെങ്കിലും വിലവർധനയുടെ അനുപാതത്തിൽ സൗജന്യ വിതരണത്തിനായി കൂടുതൽ പണം ചെലവിടേണ്ടിവരുന്ന സാഹചര്യത്തിലാണ് കഴിഞ്ഞ ഒക്ടോബർ മുതൽ മാസന്തോറും നാലുരൂപ വീതം വിലവർധിപ്പിക്കാനുള്ള തീരുമാനം സർക്കാർ പിൻവലിച്ചത്.
2016 ജൂൺ മുതലാണ് സബ്സിഡി ഇല്ലാതാക്കാൻ എല്ലാ മാസവും വില വർധിപ്പിക്കാൻ എണ്ണക്കമ്പനികൾക്ക് നിർദേശം നൽകിയത്. ഇതു പ്രകാരം 2017 ജൂൺവരെ പ്രതിമാസം രണ്ട് രൂപയും ജൂലൈ മുതൽ നാലു രൂപയും വർധിപ്പിച്ചുവരുകയായിരുന്നു. ഇത്തരത്തിൽ ഘട്ടംഘട്ടമായി വിലവർധിപ്പിച്ച് 2018 മാർച്ചോടെ സബ്സിഡി പൂർണമായി ഒഴിവാക്കുകയായിരുന്നു ലക്ഷ്യം.നിലവിൽ ഒരു വർഷം സാധാരണ ഉപഭോക്താവിന് 14.2 കിലോ ഭാരമുള്ള 12 സിലിണ്ടറുകൾക്കാണ് സബ്സിഡി നൽകിയിരുന്നത്. കഴിഞ്ഞ 17 മാസക്കാലയളവിൽ ഇത്തരത്തിൽ 76.5 രൂപയാണ് ഒരു സിലിണ്ടറിന് വർധിച്ചത്. 2016 ജൂണിൽ സിലിണ്ടറിെൻറ ശരാശരി വില 419.18 രൂപയായിരുന്നുവെങ്കിൽ 2017 നവംബറിൽ ഇത് 495.69 രൂപയായി വർധിച്ചിരുന്നു. അതേസമയം, സബ്സിഡിയില്ലാത്ത സിലിണ്ടറിെൻറ വിലയും ആനുപാതികമായി വർധിച്ചു. 747 രൂപയാണ് സബ്സിഡിയില്ലാത്ത സിലിണ്ടറിെൻറ വില.
നിലവിൽ ഒരു സാധാരണ ഉപഭോക്താവിന് സബ്സിഡിയിനത്തിൽ സിലിണ്ടറിന് 251.31 രൂപ നൽകേണ്ടിവരുന്നുണ്ടെന്നാണ് പെട്രോളിയം പ്ലാനിങ് ആൻഡ് അനാലിസിസ് സെല്ലിെൻറ കണക്ക്.
രാജ്യത്തു സബ്സിഡിയുള്ള സിലിണ്ടർ ഉപയോഗിക്കുന്ന 18.11 കോടി ഉപഭോക്താക്കളും മൂന്നു കോടി സൗജന്യ കണക്ഷനുള്ള പാവപ്പെട്ട ഉപഭോക്താക്കളുമുണ്ട്. സബ്സിഡി ഉപേക്ഷിച്ച ഉപഭോക്താക്കളുടെ എണ്ണം 2.66 കോടി മാത്രമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.