ആധാർ: സുപ്രീംകോടതിയിൽ പവർ പോയൻറ് പ്രസേൻറഷൻ അനുവദിക്കണമെന്ന് കേന്ദ്രം
text_fieldsന്യൂഡൽഹി: ആധാർ വിവരങ്ങൾ എങ്ങനെയാണ് സുരക്ഷിതമായി സൂക്ഷിക്കുന്നതെന്ന് വ്യക്തമാക്കാൻ സുപ്രീംകോടതിയിൽ പവർ പോയൻറ് പ്രസേൻറഷൻ (ദൃശ്യസഹിതമുള്ള അവതരണം) അനുവദിക്കണമെന്ന് കേന്ദ്ര സർക്കാർ. അപേക്ഷ പരിഗണിച്ച ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, അഞ്ചംഗ ഭരണഘടന ബെഞ്ചിലെ മറ്റ് ജഡ്ജിമാരുമായി കൂടിയാലോചന നടത്തിയശേഷം സമയം അറിയിക്കാമെന്ന് മറുപടി നൽകി. ആധാറിെൻറ സുരക്ഷയുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ കോടതിയിൽ എത്തുകയും ആധാറുമായി ലിങ്ക് ചെയ്യുന്നതിനുള്ള സമയപരിധി കോടതി നീട്ടുകയും ചെയ്ത പശ്ചാത്തലത്തിലാണ് കേന്ദ്രത്തിെൻറ നീക്കം.
വ്യാഴാഴ്ച ഉച്ചക്കുശേഷം പ്രസേൻറഷൻ നടത്താൻ ആധാർ സി.ഇ.ഒക്ക് അനുവാദം നൽകണമെന്നായിരുന്നു കേന്ദ്രത്തിന് വേണ്ടി ഹാജരായ അറ്റോണി ജനറൽ കെ.കെ. വേണുഗോപാലിെൻറ ആവശ്യം. അഭിഭാഷകർ നാല് മണിക്കൂറിൽ വിശദീകരിക്കുന്ന കാര്യം പവർ പോയൻറ് പ്രസേൻറഷനിലൂടെ ഒരു മണിക്കൂറിനകം വ്യക്തമാകും. സുപ്രീംകോടതിയുടെ ഏത് ചോദ്യങ്ങൾക്കും സി.ഇ.ഒ മറുപടി നൽകുമെന്നും വേണുഗോപാൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.