അന്തർ സംസ്ഥാന നദീജല പ്രശ്നങ്ങൾ തീർപ്പാക്കാൻ സ്ഥിരം ട്രൈബ്യൂണൽ
text_fieldsന്യൂഡൽഹി: അന്തർ സംസ്ഥാന നദീജല പ്രശ്നങ്ങൾ പെെട്ടന്ന് തീർപ്പാക്കാൻ സ്ഥായിയായ ഏക ട്രൈബ്യൂണൽ സ്ഥാപിക്കാൻ കേന്ദ്രം തീരുമാനിക്കുന്നു. ഇതിനായി 1956ലെ അന്തർസംസ്ഥാന ജലതർക്ക നിയമം േഭദഗതി ചെയ്യും. തർക്കങ്ങളുടെ നിജസ്ഥിതി മനസിലാക്കാൻ ട്രൈബ്യൂണലിലെ ചില െബഞ്ചുകൾ നേരിട്ട് അന്വേഷിക്കും.
നിയമ ഭേദഗതിക്കുള്ള തീരുമാനം കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകരിച്ചു. പാർലമെൻറിെൻറ അടുത്ത സെഷനിൽ ഭേദഗതി അവതരിപ്പിക്കും. വിരമിച്ച സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനാകുന്ന ഒരു സ്ഥായിയായ ട്രൈബ്യൂണലും തർക്കം വരുേമ്പാൾ ആവശ്യത്തിനനുസരിച്ച് ബെഞ്ചുകളും രൂപീകരിക്കും. തർക്കം തീരുേമ്പാൾ ഇൗ ബെഞ്ചുകളുടെ സേവനം അവസാനിപ്പിക്കുമെന്നും ജലവിഭവ വകുപ്പ് സെക്രട്ടറി ശശി ശേഖർ പറഞ്ഞു.
ട്രൈബ്യൂണലിനോടൊപ്പം തർക്ക നിവാരണ കമ്മിറ്റി രൂപീകരിക്കുന്നതിനും നിയമഭേദഗതിയിൽ നിർദേശം വെക്കും. ഇൗ കമ്മിറ്റിയിൽ വിദഗ്ധൻമാരെയും നയചാതുര്യമുള്ളവരെയും ഉൾപ്പെടുത്തുമെന്നും ശേഖർ വ്യക്തമാക്കി. ആദ്യം പ്രശ്ന പരിഹാരത്തിന് ഇൗ കമ്മിറ്റിയാണ് ശ്രമിക്കുക. അവരുടെ തീരുമാനങ്ങൾ സംസ്ഥാനങ്ങൾക്ക് അംഗീകരിക്കാൻ പറ്റുന്നില്ലെങ്കിൽ ട്രൈബ്യൂണലിനെ സമീപിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
1956ലെ നിയമമനുസരിച്ച് നിലവിൽ സംസ്ഥാനങ്ങൾ കേന്ദ്ര സർക്കാറിനെ സമീപിച്ചാൽ മാത്രമേ ട്രൈബ്യൂണൽ രൂപീകരിക്കാൻ സാധിക്കൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.