കേന്ദ്ര, സംസ്ഥാന ഇൻഫർമേഷൻ കമീഷൻ: ഒഴിവുകൾ നികത്താത്തത് എന്തുകൊണ്ട്? സുപ്രീംകോടതി
text_fieldsന്യൂഡൽഹി: കേന്ദ്ര ഇൻഫർമേഷൻ കമീഷനിലും (സി.െഎ.സി), സംസ്ഥാന ഇൻഫർമേഷൻ കമീഷനുകളിലും (എസ്.െഎ.സി) നിരവധി ഒഴിവുകളുണ്ടെങ്കിലും നികത്താത്തത് എന്തുകൊണ്ടാണെന്ന് സുപ്രീംകോടതി. ഒഴിവുകൾ നികത്താത്തതുമൂലം നിരവധി പരാതികളും അപ്പീലുകളും തീർപ്പുകൽപിക്കാൻ കഴിയാതെ കെട്ടിക്കിടക്കുന്നുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. കേന്ദ്ര സർക്കാറും മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, തെലങ്കാന, ഗുജറാത്ത്, കേരള, ഒഡിഷ, കർണാടക സർക്കാറുകളും പ്രതികരണം അറിയിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതി നോട്ടീസയച്ചു.
ഒഴിവുകൾ ഉടൻ നികത്തണമെന്ന ഹരജി പരഗണിക്കവെ, ജസ്റ്റിസുമാരായ എ.െക. സിക്രി, അശോക് ഭൂഷൺ എന്നിവരടങ്ങുന്ന ബെഞ്ച് ഇൻഫർമേഷൻ കമീഷനുകളുടെ പ്രവർത്തനത്തിന് തടസ്സം നേരിടുന്ന കാര്യം അഡീഷനൽ സോളിസിറ്റർ ജനറൽ പിങ്കി ആനന്ദിനോട് പറഞ്ഞു. ഇൻഫർമേഷൻ കമീഷനുകളിൽ മാത്രമല്ല ഇതുേപാലെ പ്രധാനപ്പെട്ട മറ്റു സ്ഥാപനങ്ങളിലും ഇൗ സ്ഥിതി നിലനിൽക്കുന്നതായി കോടതി വ്യക്തമാക്കി. ഇതുസംബന്ധിച്ച് പരിഹാര നടപടി വേണമെന്ന് കോടതി ഉണർത്തി.
‘നൂറുകണക്കിന് അപേക്ഷകളാണ് കെട്ടിക്കിടക്കുന്നത്. ഇങ്ങനെ മുേന്നാട്ടു പോകാൻ കഴിയില്ല -കോടതി ആവർത്തിച്ചു. കേന്ദ്ര ഇൻഫർമേഷൻ കമീഷനിൽ നാലു ഒഴിവുകൾ ഉണ്ട്. 23,500 പരാതികളും അപ്പീലുകളുമാണ് കെട്ടിക്കിടക്കുന്നതെന്ന് ഹരജിക്കാരായ വിവരാവകാശ പ്രവർത്തക അഞ്ജലി ജെയ്സ്വാൾ, കമ്മഡോർ (റിട്ട.) ലോകേഷ് ബാത്ര, അമൃത ജോഹ്രി എന്നിവർക്ക് വേണ്ടി ഹാജരായ അഭിഭാഷക കാമിനി ജെയ്സ്വാൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.