Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസി.എ.എ:...

സി.എ.എ: പൗരത്വത്തിനുള്ള പ്രധാന ഉപാധി മാറ്റുന്നു

text_fields
bookmark_border
caa
cancel

ന്യൂ​ഡ​ൽ​ഹി: മു​സ്‍ലിം​ക​ള​ല്ലാ​ത്ത അ​ഭ​യാ​ർ​ഥി​ക​ൾ​ക്കു​മാ​ത്രം പൗ​ര​ത്വം ന​ൽ​കാ​നു​ള്ള വി​വാ​ദ പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​ന്റെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട ഉ​പാ​ധി​ക​ളി​ലൊ​ന്ന് മാ​റ്റാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ നീ​ക്കം തു​ട​ങ്ങി. പൗ​ര​ത്വ​ത്തി​ന് അ​പേ​ക്ഷി​ക്കാ​ൻ അ​ഫ്ഗാ​നി​സ്താ​ൻ, പാ​കി​സ്താ​ൻ, ബം​ഗ്ലാ​ദേ​ശ് എ​ന്നീ അ​യ​ൽ രാ​ജ്യ​ങ്ങ​ളു​ടെ പൗ​ര​ന്മാ​രാ​യി​രു​ന്നു​വെ​ന്ന് തെ​ളി​യി​ക്കു​ന്ന രേ​ഖ സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന വ്യ​വ​സ്ഥ ഒ​ഴി​വാ​ക്കാ​നു​ള്ള ഭേ​ദ​ഗ​തി​ക്കാ​ണ് മോ​ദി സ​ർ​ക്കാ​റി​ന്റെ നീ​ക്കം.

ബം​ഗ്ലാ​ദേ​ശി​ൽ നി​ന്നും പ​ശ്ചി​മ ബം​ഗാ​ളി​ലെ​ത്തി​യ കൂ​ടു​ത​ൽ അ​ഭ​യാ​ർ​ഥി​ക​ൾ​ക്ക് ഇ​ന്ത്യ​ൻ പൗ​ര​ത്വം ല​ഭി​ക്കു​ന്ന ത​ര​ത്തി​ൽ പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​ൽ ഭേ​ദ​ഗ​തി കൊ​ണ്ടു​വ​രാ​നാ​ണ് ഈ ​നീ​ക്കം. നി​ല​വി​ൽ, മു​മ്പ് താ​മ​സി​ച്ചി​രു​ന്ന രാ​ജ്യ​ത്തി​​ന്റെ ഒ​മ്പ​ത് രേ​ഖ​ക​ളി​ൽ ഏ​തെ​ങ്കി​ലും ഒ​ന്ന് കൈ​വ​ശം ഉ​ള്ള​വ​ർ​ക്കേ ഇ​ന്ത്യ​ൻ പൗ​ര​ത്വം ന​ൽ​കൂ. എ​ന്നാ​ൽ, അ​ത്ത​ര​മൊ​രു രേ​ഖ​യി​ല്ലെ​ങ്കി​ലും പൗ​ര​ത്വം ന​ൽ​കു​ന്ന പ്ര​ക്രി​യ​യു​മാ​യി മു​ന്നോ​ട്ടു​പോ​കാ​ൻ സ​ർ​ക്കാ​റി​ന് ക​ഴി​യു​ന്ന ത​ര​ത്തി​ൽ മാ​റ്റം കൊ​ണ്ടു​വ​രാ​നാ​ണ് പു​തി​യ നീ​ക്കം. പൗ​ര​ത്വം തെ​ളി​യി​ക്കു​ന്ന രേ​ഖ പി​ന്നീ​ട് സ​മ​ർ​പ്പി​ച്ചാ​ൽ മ​തി​യാ​കും. ഇ​തി​നാ​യി ഷെ​ഡ്യൂ​ൾ ഒ​ന്നി​ൽ മാ​റ്റം വ​രു​ത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CAACAA criteriadocumentary proof
News Summary - Centre studying if CAA criteria on documentary proof can be tweaked
Next Story