Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജനപ്രതിനിധികൾക്കെതിരായ...

ജനപ്രതിനിധികൾക്കെതിരായ കേസുകൾക്ക്​ 12 അതിവേഗ കോടതികൾ സ്ഥാപിക്കും

text_fields
bookmark_border
supreme court
cancel

ന്യൂഡൽഹി: ജനപ്രതിനിധികൾക്കെതിരായ  ക്രിമിനൽ കേസുകൾ പരിഗണിക്കണിക്കുന്നതിന്​  12 അതിവേഗ കോടതികൾ സ്ഥാപിക്കുമെന്ന്​ കേ​ന്ദ്രസർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. 7.80 കോടി ചെലവിലാണ്​ 12 പ്രത്യേക കോടതികൾ സ്ഥാപിക്കുക. പദ്ധതി വിവരങ്ങൾ ഉൾപ്പെടുത്തിയ സത്യവാങ്​മൂലം നിയമമന്ത്രാലയം കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്​. ഡിസംബർ എട്ടിനാണ്​ ധനമന്ത്രാലയത്തിലെ എക്​സ്​പെൻഡീച്ചർ വകുപ്പിന്​ ഇതു സംബന്ധിച്ച അനുമതി ലഭിച്ചത്​.

ജനപ്രതിനിധികൾക്കെതിരായ ക്രിമിനൽ കേസുകളുടെ വിചാരണക്ക്​ പ്രത്യേക കോടതികൾ സ്ഥാപിക്കണമെന്ന്​ ചീഫ്​ ജസ്​റ്റിസ്​ രജ്ഞൻ ഗൊഗോയ് നവംബർ ഒന്നിന്​ ഉത്തരവിട്ടിരുന്നു. സമാജികർക്കെതിരായ കേസുകൾ കെട്ടികിടക്കുന്നത്​ അനുവദിക്കാൻ കഴിയില്ലെന്നും ഇത്തരം കേസുകളില്‍ ഒരുവര്‍ഷത്തിനകം വിചാരണ പൂര്‍ത്തിയാക്കണമെന്നും കോടതി വ്യക്തമാക്കിയിരുന്നു. 

ഒരു വർഷത്തിനകം വിചാരണ പൂർത്തിയാകാവുന്ന വിധത്തിൽ അതിവേഗ കോടതികൾ സ്ഥാപിക്കാനാണ്​ ​ചീഫ്​ ജസ്​റ്റിസ്​ അധ്യക്ഷനായ ബെഞ്ച്​ നിർദേശിച്ചത്​. വിശദമായ രൂപരേഖ ഡിസംബര്‍ പതിമൂന്നിനകം സമര്‍പ്പിക്കണമെന്നും കേന്ദ്രസര്‍ക്കാരിനോടു കോടതി ആവശ്യപ്പെട്ടിരുന്നു. 

എം.പിമാരും എം.എൽ.എമാരും ഉൾപ്പെട്ട 1581 കേസുകൾ കെട്ടികിടക്കുന്നുവെന്ന പൊതുതാൽപര്യ ഹരജിയിലാണ്​ അതിവേഗ കോടതികൾ വേണമെന്ന്​ സുപ്രീംകോടതി നിർദേശിച്ചത്​. 
  
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:casesmalayalam newsLawmakersspecial courtssupreme court
News Summary - Centre tells Supreme Court it will set up 12 special courts to speed up cases against lawmakers- India news
Next Story