ഡിജിറ്റൽ മാധ്യമങ്ങളെ നിയന്ത്രിക്കാൻ പുതിയ നിയമം കൊണ്ടുവരുമെന്ന് അനുരാഗ് താക്കൂർ
text_fieldsന്യൂഡൽഹി: ഡിജറ്റൽ മാധ്യമങ്ങളെ നിയന്ത്രിക്കാൻ പുതിയ നിയമം കൊണ്ടുവരുമെന്ന് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണമന്ത്രി അനുരാഗ് താക്കൂർ. പത്രങ്ങളുടെ രജിസ്‌ട്രേഷൻ പ്രക്രിയ ലളിതമാക്കുമെന്നും 'പ്രസ് ആൻഡ് രജിസ്‌ട്രേഷൻ ഓഫ് ബുക്‌സ്' ആക്ടിന് പകരമായി പുതിയ നിയമം ഉടൻ കൊണ്ടുവരുമെന്നും അദ്ദേഹം കൂട്ടിചേർത്തു. ഹിന്ദി പത്രം സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ഡിജിറ്റൽ മാധ്യമങ്ങൾ അവസരങ്ങളും വെല്ലുവിളികളും ഉയർത്തുന്നുണ്ട്. ഇതിൽ ഒരു സന്തുലനം കൊണ്ടുവരാൻ എന്തു ചെയ്യാൻ കഴിയുമെന്നാണ് സർക്കാർ ആലോചിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് പുതിയ ബിൽ ഉടൻ കൊണ്ടുവരും.'-അനുരാഗ് താക്കൂർ പറഞ്ഞു. നിലവിൽ ഏകദേശം നാല് മാസമെടുക്കുന്ന പത്രങ്ങളുടെ രജിസ്ട്രേഷൻ നടപടികൾ ഓൺലൈൻ വഴി ഒരാഴ്ച കൊണ്ട് പൂർത്തിയാക്കാൻ സാധിക്കുമെന്ന തരത്തിലാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പത്രങ്ങൾ ശരിയായ വാർത്തകൾ കൃത്യസമയത്ത് സമയത്ത് പൊതുജനങ്ങൾക്ക് മുന്നിൽ എത്തിക്കണം. സർക്കാരിന്റെ പോരായ്മകൾക്കൊപ്പം സർക്കാരിന്റെ ജനക്ഷേമ പദ്ധതികളും നയങ്ങളും പത്രങ്ങൾ സാധാരണക്കാരിലെത്തിക്കണമെന്നും അനുരാഗ് താക്കൂർ അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.