ജമ്മുകശ്മീരിന് വീണ്ടും സംസ്ഥാന പദവി നൽകാൻ സാധ്യത; ജൂൺ 24ലെ യോഗത്തിൽ ചർച്ചയുണ്ടായേക്കും
text_fieldsന്യൂഡൽഹി: ജമ്മുകശ്മീരിന് വീണ്ടും സംസ്ഥാന പദവി നൽകിയേക്കുമെന്ന് സൂചന. ന്യൂസ് 18 ചാനലാണ് ഇതുസംബന്ധിച്ച വാർത്ത പുറത്ത് വിട്ടത്. ഇക്കാര്യത്തിൽ ജൂൺ 24ന് നടക്കുന്ന കശ്മീരിലെ രാഷ്ട്രീയപാർട്ടികളുടെ യോഗത്തിൽ ചർച്ചയുണ്ടാകുമെന്നാണ് റിപ്പോർട്ട്.
അതേസമയം, ജമ്മുകശ്മീരിനുണ്ടായിരുന്ന പ്രത്യേക പദവി തിരികെ നൽകില്ലെന്നാണ് റിപ്പോർട്ടുകൾ. സംസ്ഥാന പദവി പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലുമായി ചർച്ച നടത്തിയെന്നാണ് വാർത്തകൾ.
2019 ആഗസ്റ്റ് അഞ്ചിനാണ് ജമ്മുകശ്മീരിെൻറ പ്രത്യേക പദവി കേന്ദ്രസർക്കാർ എടുത്ത് കളഞ്ഞത്. ആർട്ടിക്കൾ 370 പ്രകാരം കശ്മീരിന് ലഭിക്കുന്ന പ്രത്യേക അവകാശങ്ങളാണ് ഇല്ലാതാക്കിയത്. പിന്നീട് ജമ്മുകശ്മീർ, ലഡാക്ക് എന്നിങ്ങനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ ജമ്മുകശ്മീരിൽ നിന്ന് വലിയ പ്രതിഷേധമാണ് ഉയർന്നു വന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.