ഉദ്യോഗാർഥികൾക്ക് പൊതുയോഗ്യതാ പരീക്ഷ; ദേശീയ റിക്രൂട്ട്‌മെൻറ് ഏജന്‍സിക്ക് അംഗീകാരം
text_fields
ന്യൂഡല്‍ഹി: ദേശീയ റിക്രൂട്ട്‌മെൻറ് ഏജന്‍സി രൂപീകരിക്കാനുള്ള തീരുമാനത്തിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. കേന്ദ്രസര്‍ക്കാരുകളിലെയും പൊതുമേഖലാ ബാങ്കുകളിലെയും ഗസറ്റഡ് ഇതര തസ്തികകളിലെ നിയമനങ്ങള്‍ക്ക് പൊതുയോഗ്യത പരീക്ഷ നടത്താനാണ് ദേശീയ റിക്രൂട്ട്‌മെൻറ് ഏജന്‍സി രൂപീകരിക്കുന്നത്.
കേന്ദ്ര ബജറ്റിൽ ധനമന്ത്രി നിർമല സീതാരാമൻ ദേശീയതലത്തില്‍ സ്വതന്ത്ര റിക്രൂട്ട്‌മെൻറ് ഏജന്‍സി സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇന്ന് ചേർന്ന കാബിനറ്റ് യോഗമാണ് ഏജൻസിക്ക് അംഗീകാരം നൽകാൻ തീരുമാനിച്ചത്. ദേശീയ റിക്രൂട്ട്‌മെൻറ് ഏജന്‍സിയിലൂടെ രാജ്യത്താകമാനം ഒരു പൊതുയോഗ്യത പരീക്ഷ നടത്താനാണ് തീരുമാനമെന്ന് മന്ത്രി പ്രകാശ് ജാവദേക്കര്‍ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
20 റിക്രൂട്ട്‌മെൻറ് ഏജൻസികളാണ് കേന്ദ്രസര്‍ക്കാരിലെ വിവിധ മന്ത്രാലയങ്ങളിലേക്കും പൊതുമേഖലാ ബാങ്കുകളിലേക്കും നിയമനം നടത്തുന്നത്. ഇതിൽ മൂന്ന് ഏജൻസികൾ മാത്രമാണ് രാജ്യമെമ്പാടുമായി പൊതുപരീക്ഷ നടത്തുന്നത്. നിലവിൽ കേന്ദ്രസർക്കാരിലെയും പൊതുമേഖലാ ബാങ്കുകളിലെയും ഒഴിവുകൾക്ക് വ്യത്യസ്ത തലത്തിലാണ് പരീക്ഷ നടത്തുന്നത്. ഇതു പരിഹരിക്കാനാണ് ഏകീകൃത സംവിധാനം നിലവില്‍ വരുന്നതെന്ന് സെക്രട്ടറി സി. ചന്ദ്രമൗലി വിശദീകരിച്ചു.
മൂന്ന് വര്‍ഷമായിരിക്കും പൊതുപരീക്ഷാ റാങ്ക് ലിസ്റ്റിെൻറ കാലാവധി. സംസ്ഥാന സര്‍ക്കാരുകള്‍ക്ക് വേണമെങ്കില്‍ ഈ റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം നടത്താന്‍ അംഗീകാരമുണ്ടായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.