'വ്യാജ ട്വീറ്റ്' വ്യാജമാണെന്ന് പറയരുത്; ട്വിറ്ററിന് കേന്ദ്ര സർക്കാറിെൻറ മുന്നറിയിപ്പ്
text_fieldsന്യൂഡൽഹി: ബി.ജെ.പി വക്താവിെൻറ വ്യാജ ട്വീറ്റിന് 'കെട്ടിച്ചമച്ചതെന്ന' ടാഗ് നൽകിയത് പിൻവലിക്കണമെന്ന് കേന്ദ്ര സർക്കാർ ട്വിറ്ററിനോട് ആവശ്യപ്പെട്ടു. കേന്ദ്ര സർക്കാറിെൻറ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിലകുറച്ചു കാണിക്കാനുള്ള കോൺഗ്രസ് ഗൂഢാലോചനയായി 'കോൺഗ്രസ് ടൂൾകിറ്റ്' എന്ന പേരിൽ ബി.ജെ.പി വക്താവ് സംബിത് പത്ര ചെയ്ത ട്വീറ്റ് വ്യാജമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ട്വിറ്റർ 'മാനിപുലേറ്റഡ് ടാഗ്' നൽകിയത്.
ട്വീറ്റിലെ വിഷയം അന്വേഷണ ഏജൻസിയുടെ പരിഗണനയിലാണെന്നും അതിനാൽ വ്യാജ ട്വീറ്റുകളുടെ ഗണത്തിൽപ്പെടുത്തരുതെന്നുമാണ് കേന്ദ്ര സർക്കാർ ട്വിറ്ററിനെ അറിയിച്ചിരിക്കുന്നത്. ട്വിറ്ററല്ല, അന്വേഷണമാണ് ഒരു ഉള്ളടക്കത്തിെൻറ ആധികാരികത തീരുമാനിക്കുന്നതെന്നും അന്വേഷണ പ്രക്രിയയിൽ ട്വിറ്റർ ഇടപെടരുതെന്നും കേന്ദ്രം ഓർമിപ്പിച്ചു. അന്വേഷണത്തിലിരിക്കുന്ന ഒരു വിഷയത്തിൽ വിധി പ്രസ്താവിക്കാൻ ട്വിറ്ററിനാവില്ലെന്നും കേന്ദ്രം വ്യക്തമാക്കി.
മേയ് 18ന് സംബിത് പത്ര മോദി സർക്കാറിനെതിരായ 'കോൺഗ്രസ് ടൂൾ കിറ്റ്' എന്ന പേരിൽ പങ്കുവെച്ച ട്വീറ്റ് കോൺഗ്രസിെൻറ ലെറ്റർപാഡ് കൃത്രിമമായുണ്ടാക്കി കെട്ടിച്ചമച്ചതാണെന്ന് പാർട്ടി പൊലീസിൽ പരാതി നൽകിയിരുന്നു. ഇൗ പരാതി ചൂണ്ടിക്കാണിച്ച് സംബിത് പത്ര കൃത്രിമമായുണ്ടാക്കിയ ട്വീറ്റുകൾ നീക്കം ചെയ്യാൻ ആവശ്യപ്പെട്ടു.
സംബിത്പത്രയുടെ ട്വീറ്റ് നിരവധി ബി.ജെ.പി നേതാക്കൾ പങ്കുവെച്ചിരുന്നു. കോവിഡ് കാലത്ത് കോൺഗ്രസ് നടത്തിയ സേവന പ്രവർത്തനം സുഹൃദ് വലയത്തിലുള്ള മാധ്യമപ്രവർത്തകരെ ഉപയോഗിച്ച് നടത്തിയ പി.ആർ വർക്കാണെന്ന് സ്ഥാപിക്കാനാണ് സംബിത് പത്രയും അദ്ദേഹത്തിന് പിറകെ മറ്റു ബി.ജെ.പി നേതാക്കളും വ്യാജ ട്വീറ്റുമായി രംഗത്തുവന്നത്.
തനിക്ക് കോൺഗ്രസിെൻറ രേഖ ചോർന്നു കിട്ടിയതാണെന്ന മട്ടിൽ സംബിത് പത്രയും മറ്റു ബി.ജെ.പി നേതാക്കളും പോസ്റ്റ് ചെയ്ത സ്ക്രീൻ ഷോട്ടുകൾ വ്യാജമാണെന്ന് കോൺഗ്രസ് ട്വിറ്ററിനെ അറിയിച്ചു. സമൂഹത്തിൽ വ്യാജവാർത്തയും അസ്വസ്ഥതയും പരത്തുന്ന ബി.ജെ.പി നേതാക്കളുടെ അക്കൗണ്ടുകൾ എന്നെന്നേക്കുമായി സസ്പെൻഡ് ചെയ്യണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.