അനധികൃത കുടിയേറ്റക്കാരെ തിരിച്ചയക്കും –അമിത് ഷാ
text_fieldsന്യൂഡൽഹി: രാജ്യത്തുള്ള അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി അന്താരാഷ്ട്ര നിയമമനു സരിച്ച് തിരിച്ചയക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. അസമിലെ പൗരത്വ പട്ടിക സുപ് രീംകോടതിയുടെ കർശന നിരീക്ഷണത്തിൽ പരിഷ്കരിക്കുകയാണ്. ജൂലൈ 31ന് അന്തിമ പട്ടിക പ്രസിദ്ധീകരിക്കാനാണ് നിർദേശിച്ചിട്ടുള്ളത്. ദേശീയ പൗരത്വ പട്ടിക മറ്റു സംസ്ഥാനങ്ങളിലും നടപ്പാക്കുമോ എന്ന സമാജ്വാദി പാർട്ടി അംഗം ജാവേദ് അലി ഖാെൻറ ചോദ്യത്തിന് രാജ്യസഭയിൽ മറുപടി പറയുകയായിരുന്നു മന്ത്രി.
അസമിലെ അന്തിമ പൗരത്വ പട്ടിക പ്രസിദ്ധീകരിക്കുന്നത് നീട്ടണമെന്നാവശ്യപ്പെട്ട് നിരവധി നിവേദനങ്ങൾ സർക്കാറിന് ലഭിച്ചിരുന്നുവെന്ന് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് പറഞ്ഞു. പട്ടികയിലെ അപാകത പരിഹരിക്കണമെന്നാവശ്യപ്പെട്ട് അസമിലെ 25 ലക്ഷം അപേക്ഷകർ ഒപ്പിട്ട പരാതി കേന്ദ്രത്തിനും രാഷ്ട്രപതിക്കും ലഭിച്ചിട്ടുണ്ട്. പട്ടികയിൽനിന്ന് നിരവധി യഥാർഥ പൗരന്മാർ ഒഴിവായപ്പോൾ വ്യാജന്മാർ കടന്നുകൂടിയിട്ടുണ്ട്. ഇതേതുടർന്ന് അന്തിമ പട്ടിക പ്രസിദ്ധീകരിക്കുന്ന തീയതി നീട്ടണമെന്ന് സുപ്രീംകോടതിയോട് അഭ്യർഥിച്ചിട്ടുണ്ട്.
കുറച്ചു വൈകിയാലും പിഴവില്ലാതെ പൗരത്വ പട്ടിക തയാറാക്കും. ഇന്ത്യയിലുള്ള റോഹിങ്ക്യൻ മുസ്ലിംകളുടെ കണക്ക് സർക്കാറിെൻറ കൈയിലില്ല. ഇവരുടെ കണക്കെടുക്കുമെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.