ഇന്ത്യൻ ശിക്ഷാ നിയമത്തിൽ ഭേദഗതി വരുത്തും –അമിത് ഷാ
text_fieldsലഖ്നോ: ഇന്ത്യൻ ശിക്ഷാ നിയമത്തിൽ (ഐ.പി.സി) കേന്ദ്രസർക്കാർ ഉടൻ ഭേദഗതി കൊണ്ടുവരുമെ ന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ആഭ്യന്തര സുരക്ഷയുമായി ബന്ധപ്പെട്ട നിയമങ്ങ ളിലും ക്രിമിനൽ നടപടിച്ചട്ടത്തിലും (സി.ആർ.പി.സി) മാറ്റം വരുത്തുമെന്നും അദ്ദേഹം പറഞ്ഞു. 47ാമത് അഖിലേന്ത്യ പൊലീസ് സയൻസ് കോൺഗ്രസിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
കേന്ദ്രവും സംസ്ഥാനങ്ങളും കൂടുതൽ യോജിച്ച് പ്രവർത്തിച്ചാൽ മാത്രമേ പൗരത്വ ഭേദഗതി ബില്ലും ദേശീയ പൗരത്വപ്പട്ടികയും ഫലപ്രദമായി നടപ്പാക്കാൻ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു. ഐ.പി.സിയും സി.ആർ.പി.സിയും ബ്രിട്ടീഷുകാരുടെ കാലേത്തതാണ്. ഇന്ത്യ ഇന്ന് സ്വതന്ത്രരാജ്യമാണ്. അതിനാൽ നിയമങ്ങളിൽ ആവശ്യമായ മാറ്റങ്ങൾ നമ്മൾ വരുത്തണം.
മയക്കുമരുന്ന്, ആയുധ നിയമങ്ങളിലും ഭേദഗതികൾ കൊണ്ടുവരും. ജനങ്ങൾക്ക് പൊലീസിനോടും തിരിച്ചുമുള്ള കാഴ്ചപ്പാട് മാറേണ്ടതുണ്ട്. രാജ്യത്ത് കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെടുന്ന നിരക്ക് വളരെ താെഴയാണെന്നും നീണ്ട നിയമനടപടികളും അന്വേഷണ ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റവുമാണ് ഇതിന് കാരണമെന്നും അമിത് ഷാ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.