അലങ്കാര മത്സ്യ വളർത്തൽ: കേന്ദ്ര നിയന്ത്രണം പിന്‍വലിച്ചു
text_fieldsന്യൂഡല്‍ഹി: അലങ്കാര മത്സ്യങ്ങളുടെ വളര്‍ത്തൽ, വിപണനം, പ്രദര്‍ശനം എന്നിവക്ക് കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു. മത്സ്യങ്ങൾ സ്ഫടിക ഭരണികളില്‍ സൂക്ഷിക്കാന്‍ പാടില്ലെന്നും പ്രദര്‍ശനം പാടില്ലെന്നും കേന്ദ്ര വനം -പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയ ഉത്തരവാണ് പിന്‍വലിച്ചത്.
അക്വേറിയങ്ങളില്‍ വളര്‍ത്തുന്ന ക്രൗണ്‍ഫിഷ്, ബട്ടർൈഫ്ല ഫിഷ്, എയ്ഞ്ചല്‍ ഫിഷ് എന്നിവയുൾപ്പെടെ 158 മത്സ്യങ്ങള്‍ക്കാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത്. ഉത്തരവനുസരിച്ച് ഈ ഗണത്തില്‍പെട്ട മത്സ്യങ്ങളെ പിടിക്കാനോ ചില്ലുഭരണികളില്‍ സൂക്ഷിക്കാനോ പ്രദര്‍ശിപ്പിക്കാനോ പാടില്ലായിരുന്നു. ഇവയെ പ്രദര്‍ശനമേളകളില്‍ കൊണ്ടു വരുന്നതുപോലും കുറ്റകരമാണെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.
അലങ്കാര വളർത്തുമത്സ്യാരോഗ്യം, ശുചിത്വം തുടങ്ങിയവ ഉറപ്പാക്കാനാണ് മൃഗങ്ങൾക്കെതിരായ ക്രൂരത തടയുന്നതിനുള്ള 2016ലെ നിയമത്തിെൻറ ചുവടുപിടിച്ച് കേന്ദ്രം വിജ്ഞാപനം പുറപ്പെടുവിച്ചത്. ഇത് കാര്യമായി ബാധിച്ചത് കേരളത്തെയായിരുന്നു. അലങ്കാര മത്സ്യ വിൽപന 10 വർഷത്തിനിടെ കേരളത്തിൽ ആയിരങ്ങൾക്ക് തൊഴിൽ നൽകുന്ന മേഖലയായി മാറിയിരുന്നു. അലങ്കാര മത്സ്യവിപണിയെ തകർക്കുന്ന നീക്കത്തിൽനിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട് ഫിഷറീസ് മന്ത്രി മേഴ്സിക്കുട്ടിയമ്മ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തെ സമീപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.