സാമ്പത്തിക സംവരണ ബിൽ പാർലമെൻറ് കടന്നു
text_fieldsന്യൂഡൽഹി: മുന്നാക്കക്കാർക്ക് ഉദ്യോഗത്തിലും വിദ്യാഭ്യാസത്തിനും 10 ശതമാനം സാമ്പത്ത ിക സംവരണം ഏർപ്പെടുത്തുന്ന ഭരണഘടന ഭേദഗതി ബില്ലിന് പാർലമെൻറിെൻറ ഇരുസഭകളു ടെയും അംഗീകാരം. രണ്ടു ദിവസംകൊണ്ട്, മണിക്കൂറുകൾ നീണ്ട ചർച്ചക്കുശേഷം ലോക്സഭക്കു പി ന്നാലെ രാജ്യസഭയും ബിൽ പാസാക്കി. രാജ്യസഭയിൽ 165പേർ അനുകൂലിച്ച് വോട്ട് ചെയ്തു. മുസ്ലിം ലീഗ്, ഡി.എം.കെ, ആപ് തുടങ്ങിയ പാർട്ടികളിലേതടക്കം ഏഴുപേർ ബില്ലിനെ എതിർത്തു. എ.െഎ.എ.ഡി.എം.കെ വിട്ടു നിന്നു. ഇനി രാഷ്ട്രപതിയുടെ ഒപ്പ് ലഭിച്ചാൽ ബിൽ നിയമമാകും. ലോക്സഭയിൽ കഴിഞ്ഞ ദിവസം മൂന്നിനെതിരെ 323 വോട്ടിന് ബിൽ പാസായിരുന്നു.
ബിൽ പാർലമെൻറ് സെലക്ട് കമ്മിറ്റിക്ക് വിടണമെന്നാവശ്യപ്പെട്ട് ഡി.എം.കെ എം.പി കനിമൊഴി കൊണ്ടുവന്ന പ്രമേയം തള്ളിയാണ് ബിൽ രാജ്യസഭ കടന്നത്. സി.പി.എം ഇൗ പ്രമേയത്തെഅനുകൂലിച്ചിരുന്നു. സാമൂഹിക പിന്നാക്കാവസ്ഥ നേരിടുന്നവർക്ക് കൈത്താങ്ങ് നൽകാൻ ഭരണഘടന മുന്നോട്ടുവെക്കുന്ന സംവരണത്തിെൻറ അന്തസ്സത്തക്കു വിരുദ്ധമാണ് സാമ്പത്തിക സംവരണമെന്ന വാദഗതികൾ വിലപ്പോയില്ല. ലോക്സഭ തെരഞ്ഞെടുപ്പുകൂടി അടുത്തുവരുന്നതിനിടയിൽ സാമ്പത്തിക സംവരണത്തെ എതിർക്കുന്നത് മുന്നാക്ക വിഭാഗങ്ങളുടെ അമർഷത്തിന് ഇടയാക്കുമെന്ന ചിന്തമൂലം സർക്കാറിെൻറ നീക്കത്തെ എതിർക്കുേമ്പാൾതന്നെ പിന്താങ്ങാൻ കോൺഗ്രസ് അടക്കം വിവിധ പ്രതിപക്ഷ പാർട്ടികൾ നിർബന്ധിതമായി.
അതുകൊണ്ടുതന്നെ പ്രതിപക്ഷത്തിന് മേൽക്കൈയുള്ള രാജ്യസഭയിലും ബിൽ പാസാക്കിയെടുക്കാൻ സർക്കാറിന് സാധിച്ചു. എട്ടുമണിക്കൂർ നീണ്ട ചർച്ചക്കുശേഷം ബുധനാഴ്ച രാത്രി പത്തരയോടെയാണ് 124ാം ഭരണഘടന ഭേദഗതി പാസാക്കി യത്. സാമ്പത്തിക സംവരണത്തെ അനുകൂലിക്കുേമ്പാൾ തന്നെ, കൂടിയാലോചനകളില്ലാതെ തിരക്കിട്ടു കൊണ്ടുവന്ന ബിൽ സഭാസമിതിയുടെ പഠനത്തിനു വിടണമെന്ന നിലപാടാണ് കോൺഗ്രസിനൊപ്പം സി.പി.എം, സി.പി.െഎ, ആർ.ജെ.ഡി, ആം ആദ്മി പാർട്ടി, ടി.ഡി.പി തുടങ്ങിയ പാർട്ടികൾ സ്വീകരിച്ചത്. ഭരണഘടനയുടെ അന്തസ്സത്തക്ക് നിരക്കാത്ത ബില്ലാണിതെന്ന് തമിഴക പാർട്ടികൾ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.