രാജ്യത്ത് 150 ആനത്താരകൾ; പശ്ചിമബംഗാളിൽ 26
text_fieldsന്യൂഡൽഹി: രാജ്യത്ത് ആനത്താരകളുടെ എണ്ണത്തിൽ വർധനയെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ റിപ്പോർട്ട്. 2010ലെ 88ൽനിന്ന് 150 ആയാണ് വർധിച്ചത്. ഏറ്റവും കൂടുതൽ പശ്ചിമ ബംഗാളിലാണ് -26 എണ്ണം. ആനകൾ ഒരു ആവാസ വ്യവസ്ഥയിൽനിന്ന് മറ്റൊരിടത്തേക്ക് സഞ്ചരിക്കാൻ ഉപയോഗിക്കുന്ന പാതകളാണ് ആനത്താരകൾ എന്നറിയപ്പെടുന്നത്.
59 ആനത്താരകളിൽ ആനകളുടെ സഞ്ചാരം വർധിച്ചതായി റിപ്പോർട്ടിൽ പറയുന്നു. 29 എണ്ണത്തിൽ സഞ്ചാരം കുറഞ്ഞു. 29 എണ്ണത്തിലെ അവസ്ഥയിൽ മാറ്റമില്ല. 15 എണ്ണം പുനഃസ്ഥാപിക്കേണ്ടവിധം നശിച്ചു. 2017ലെ കണക്ക് പ്രകാരം 30,000 ആനകളാണ് ഇന്ത്യയിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.