ബാബരി മസ്ജിദ്: തർക്കരഹിത ഭൂമിയിൽ അവകാശം ഉന്നയിച്ച് കേന്ദ്രം സുപ്രീംകോടതിയിൽ
text_fieldsന്യൂഡല്‍ഹി: ബാബരി മസ്ജിദിനോട് ചേർന്നുള്ള തർക്കത്തിലില്ലാത്ത ഭൂമി രാമക്ഷേത്ര നി ർമാണത്തിനായി വിട്ടുനൽകണമെന്ന ആവശ്യവുമായി കേന്ദ്ര സർക്കാർ സുപ്രീംകോടതിയെ സമീ പിച്ചു. 1993ൽ കേന്ദ്ര സർക്കാർ അയോധ്യ നിയമത്തിലൂടെ ഏറ്റെടുത്ത ഭൂമി രാമേക്ഷത്രത്തിനായ ി വിട്ടുനൽകണമെന്നാണ് ബോധിപ്പിച്ചിരിക്കുന്നത്. ഇതിനായി 2003ലെ സുപ്രീംകോടതി വിധിയ ിൽ ഭേദഗതി വരുത്തണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടു.ബാബരി ഭൂമി േകാടതിയെ മറികടന്ന് ഏ റ്റെടുത്ത് രാമക്ഷേത്ര നിർമാണം തുടങ്ങണമെന്ന് ആവശ്യപ്പെടുന്ന സംഘ്പരിവാർ സംഘടന കളെ ആശ്വസിപ്പിക്കാനും പൊതുതെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് രാമക്ഷേത്ര വിഷയം സജീവമാക്കാനുമാണ് കേന്ദ്ര സർക്കാർ ഇത്തരമൊരു അപേക്ഷ നൽകിയത്.
സർക്കാർ ഏറ്റെടുത്ത 67.703 ഏക്കറിൽ ബാബരി മസ്ജിദ് നിന്ന 0.313 ഏക്കർ ഭൂമി കഴിച്ച് ബാക്കിയുള്ളത് ഉടമസ്ഥർക്ക് തിരിച്ചുനൽകണമെന്നാണ് കേന്ദ്രം ബോധിപ്പിച്ചിരിക്കുന്നത്. ഇതിൽ 42 ഏക്കറോളം ഭൂമി ‘രാമജന്മഭൂമി ന്യാസി’േൻറതാണെന്ന് അവർ നൽകിയ അപേക്ഷയിൽ വ്യക്തമാക്കിയിട്ടുണ്ടെന്ന് കേന്ദ്രം തുടർന്നു. അതിനാൽ, 1993ലെ അേയാധ്യ നിയമപ്രകാരം ഏറ്റെടുത്ത ഭൂമി ഉടമസ്ഥർക്ക് തിരിച്ചുകൊടുക്കണം. ഇതിനായി 2003 മാർച്ച് 31ന് സുപ്രീംകോടതിതന്നെ പുറപ്പെടുവിച്ച വിധി ഭേദഗതി ചെയ്യണം. അതിലൂടെ ബാബരി ഭൂമി കേസിലെ കക്ഷികൾക്ക് തർക്കമില്ലാത്ത ഭൂമിയിൽ സ്വന്തം അവകാശം വിനിയോഗിക്കാനാകും.
രാമക്ഷേത്രവും പള്ളിയും ൈലബ്രറിയും മ്യൂസിയവും തീർഥാടകർക്കുള്ള സൗകര്യങ്ങളുമുള്ള സമുച്ചയം ആസൂത്രണത്തോടെ ഒരുക്കുന്നതിനാണ് ഭൂമി ഏറ്റെടുത്തതെന്ന് 1993ലെ അയോധ്യ നിയമത്തിൽ പറയുന്നുണ്ട്. പ്രതീകാത്മകമായിപ്പോലും ഭൂമിപൂജ, ശിലാപൂജ അടക്കമുള്ള മതപരമായ ചടങ്ങുകൾ, ഏറ്റെടുത്ത ഭൂമിയിൽ നടത്തരുതെന്ന് 2002 മാർച്ച് 14ന് സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. തുടർന്ന് 2003ൽ ഏറ്റെടുത്ത ഭൂമിയിൽ തൽസ്ഥിതി തുടരാനും സുപ്രീംകോടതി വിധിച്ചു. ഏെറ്റടുത്ത ഭൂമിയുടെ കാര്യം ബാബരി മസ്ജിദിെൻറ ഭൂമിയെ ചൊല്ലിയുള്ള അവകാശത്തർക്കത്തിലെ വിധിയെ ആശ്രയിച്ചിരിക്കുമെന്നും അന്ന് കോടതി വ്യക്തമാക്കിയിരുന്നു.
എന്നാൽ, ഭൂമി ഏറ്റെടുക്കലിനെതിരെ ഇസ്മാഇൗൽ ഫാറൂഖി സമർപ്പിച്ച ഹരജിയിൽ പുറപ്പെടുവിച്ച വിധിയിൽ ബാബരി മസ്ജിദിെൻറ ഭൂമി മുസ്ലിംകൾക്ക് വിട്ടുകൊടുത്ത് സുപ്രീംകോടതി വിധിച്ചാൽ സർക്കാർ ഏറ്റെടുത്ത സമീപത്തെ ഹിന്ദുക്കളുടെ ഭൂമിയെ അത് ബാധിക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. അതേസമയം, മുസ്ലിംകൾക്ക് ബാബരി ഭൂമി കിട്ടിയാലും സമീപത്തെ ഹിന്ദു ഭൂവുടമകൾക്ക് അതിലേക്കുള്ള പ്രവേശനം തടസ്സപ്പെടുത്താതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നതെന്നും ആ വിധിയിൽ സുപ്രീംകോടതി ഒാർമിപ്പിച്ചിരുന്നു.
ഭൂമി അതിെൻറ ഉടമകൾക്ക് തിരിച്ചുകൊടുത്താൽ കേസിൽ കക്ഷിയായ ഹിന്ദുക്കൾക്ക് ലഭിക്കുന്ന ഭൂമിയിൽ രാമക്ഷേത്ര നിർമാണം തുടങ്ങാനാകുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. രാമക്ഷേത്രം നിർമിക്കാൻ സർക്കാർ സമർപ്പിച്ച അപേക്ഷ ഭരണഘടനവിരുദ്ധമാണെന്നും ഇത് സുപ്രീംകോടതിയിൽ ചോദ്യം ചെയ്യുമെന്നും സുന്നീ വഖഫ് ബോർഡിെൻറ അഭിഭാഷകൻ അഡ്വ. സഫരിയാബ് ജീലാനി പ്രതികരിച്ചു.
പള്ളിനിന്ന ഭൂമി മൂന്നായി പകുത്ത് സുന്നീ വഖഫ് ബോര്‍ഡിനും അവര്‍ക്കെതിരെ രാമക്ഷേത്രത്തിനു വേണ്ടി കേസ് നടത്തിയ നിര്‍മോഹി അഖാഡക്കും രാംലാല വിരാജ്മാനും തുല്യമായി വീതിക്കണമെന്നായിരുന്നു അലഹബാദ് ഹൈകോടതിയുടെ ലഖ്നോ ബെഞ്ചിെൻറ വിധി. ഈ വിധിക്കെതിരെ മൂന്ന് കക്ഷികളും സമര്‍പ്പിച്ച ഹരജികൾ ഒരു ജഡ്ജി ഇല്ലാത്തതിനാൽ ചൊവ്വാഴ്ചയും പരിഗണിക്കാൻ കഴിഞ്ഞിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.