കോവിഡ് സാഹചര്യം വഷളാകാൻ കാരണം കേന്ദ്ര സർക്കാറിെൻറ നിരുത്തരവാദ പെരുമാറ്റം -നൊബേൽ ജേതാവ് അമർത്യ സെൻ
text_fieldsമുംബൈ: കേന്ദ്ര സർക്കാറിനെതിരെ കടുത്ത വിമർശനവുമായി സാമ്പത്തിക ശാസ്ത്രജ്ഞനും നൊബേൽ സമ്മാന ജേതാവുമായ അമർത്യ സെൻ. ഇന്ത്യയിൽ കോവിഡ് വഷളാകാൻ കാരണം കേന്ദ്ര സർക്കാറിെൻറ നിരുത്തരവാദ പെരുമാറ്റമാണെന്ന് അദ്ദേഹം പറഞ്ഞു.
മഹാമാരിയെ അവഗണിച്ച് ലോകരാജ്യങ്ങൾക്കിടയിൽ ആളാകാനാണ് കേന്ദ്രം ശ്രമിച്ചത്. രോഗം പടരാതിരിക്കാൻ മാർഗങ്ങൾ ശക്തമാക്കാതെ പ്രവർത്തനങ്ങളുടെ നേട്ടം കൊയ്യാനുള്ള ശ്രമമാണ് സാഹചര്യം വഷളാക്കിയത്. ഇതൊരു തരത്തിലുള്ള ചിത്തഭ്രമമാണെന്നും രാഷ്ട്ര സേവാദൾ പരിപാടിയിൽ സംസാരിക്കവേ അമർത്യ സെൻ ചൂണ്ടിക്കാട്ടി.
ശക്തികേന്ദ്രങ്ങൾ തിരിച്ചറിഞ്ഞ് മികച്ച പ്രതിരോധം ഒരുക്കാൻ സാധിക്കുന്ന രാജ്യമാണ് ഇന്ത്യ. എന്നാൽ അതിനു പകരം ഇന്ത്യ ലോകത്തെ രക്ഷിക്കുമെന്ന ക്രെഡിറ്റ് ഉണ്ടാക്കാനാണ് ശ്രമിച്ചത്. അതിനിടയിൽ മഹാമാരി രാജ്യത്തെ ജനങ്ങളെ ഗുരുതരമായി തന്നെ ബാധിച്ചതായും അമർത്യ സെൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.