Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമരണം 107; ശിശുക്കളുടെ...

മരണം 107; ശിശുക്കളുടെ ‘മരണ കോട്ട’യിൽ ​േകന്ദ്രസംഘം പരിശോധനക്കെത്തി

text_fields
bookmark_border
മരണം 107; ശിശുക്കളുടെ ‘മരണ കോട്ട’യിൽ ​േകന്ദ്രസംഘം പരിശോധനക്കെത്തി
cancel

കോട്ട (രാജസ്​ഥാൻ): ശനിയാഴ്​ച ഒരു മരണം കൂടി റിപ്പോർട്ട്​ ചെയ്യ​​പ്പെട്ടതോടെ രാജസ്​ഥാനിലെ കോട്ട ജെ​.കെ. ലോ ൺ ആശുപത്രിയിൽ 35 ദിവസത്തിനിടെ മരിച്ച നവജാത ശിശുക്കളുടെ എണ്ണം 107 ആയി.

കഴിഞ്ഞ ഡിസംബറിൽ മാത്രം 100 ശിശുക്കളാണ്​ ഇൗ സർക്കാർ ആശുപത്രിയിൽ മരിച്ചത്​. ഈ വർഷം ഇതുവരെ ഏഴ്​ കുട്ടികൾ കൂടി മരിച്ച സാഹചര്യത്തിൽ കേന്ദ്ര സംഘം ആശുപത്രിയിൽ പ രിശോധനക്കെത്തി. ജോഥ്​പുർ എ.ഐ.ഐ.എം.എസിലെ വിദഗ്​ധരടങ്ങുന്ന സംഘം ആശുപത്രിയിലെ അടിസ്​ഥാന സൗകര്യങ്ങളുടെ കുറവും ച ികിത്സ​ പിഴവ്​ വന്നിട്ടുണ്ടോയെന്നും പരിശോധിക്കുകയാണ്​. ആശുപത്രിയിലെ സൗകര്യങ്ങൾ വർധിപ്പിച്ച്​ ശിശുമരണങ്ങ ൾ ആവർത്തിക്കാതിരിക്കാൻ എത്ര ഫണ്ട്​ അനുവദിക്കേണ്ടി വരുമെന്ന കണക്കെടുപ്പും വിദഗ്​ധർ നടത്തും.

കോട്ടയിൽ നിന്നുള്ള എം.പിയും ലോക ്​സഭ സ്​പീക്കറുമായ ഓം ബിർളയും ആശുപത്രിയിലെത്തി മരിച്ച ശിശുക്കളുടെ മാതാപിതാക്കളും ബന്ധുക്കളുമായി ചർച്ച നടത്തുന്നുണ്ട്​. അതേസമയം, രാജസ്​ഥാനിലെ മറ്റൊരു ആശുപത്രിയിൽ നിന്നും കൂട്ട ശിശുമരണം റി​പ്പോർട്ട്​ ചെയ്യപ്പെട്ടത്​ പ്രതിഷേധം വർധിപ്പിക്കുകയാണ്​. ബുന്ധി ജില്ലയിലെ ആശുപത്രിയിൽ ഡിസംബറിൽ 10 നവജാത ശിശുക്കൾ മരിച്ചെന്നാണ്​ പുറത്തുവരുന്ന റിപ്പോർട്ടുകൾ.

ശിശുമരണം വർധിച്ചുവരുന്നത്​ കോൺഗ്രസിനെതിരായ ശക്​തമായ രാഷ്​ട്രീയ ആയുധമാക്കുകയാണ്​ ബി.ജെ.പി. പൗരത്വ നിയമത്തിനെതിരെ പ്രക്ഷോഭം നടത്തുന്നതിന്​ പകരം കോട്ടയിലെ ശിശുമരണങ്ങൾക്ക്​ ഉത്തരവാദിത്തം പറയുകയാണ്​ വേണ്ടതെന്ന്​ മുഖ്യമന്ത്രി അശോക്​ ഗെഹ്​ലോട്ടിനോട്​ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്​ഷാ കഴിഞ്ഞദിവസം ആവശ്യ​പ്പെട്ടിരുന്നു. ‘മരിച്ച നവജാതശിശുക്കളുടെ അമ്മമാർ നിങ്ങളെ ശപിക്കും’ എന്നാണ്​ അമിത്ഷാ ജോഥ്​പുരിൽ നടന്ന റാലിയിൽ പറഞ്ഞത്​. കഴിഞ്ഞ ദിവസം ആശുപത്രി സന്ദർശിക്കാനെത്തിയ രാജസ്​ഥാൻ ആരോഗ്യമന്ത്രി രഘു ശർമ​െയ സ്വീകരിക്കാൻ ജീവനക്കാർ പച്ച പരവതാനി വിരിച്ചത്​ വിവാദമായിരുന്നു. പ്രതിപക്ഷം ഇത്​ ചോദ്യം ചെയ്​തതിനെ തുടർന്ന്​ മന്ത്രി വരുന്നതിന്​ തൊട്ടുമുമ്പ്​ പരവതാനി നീക്കുകയും ചെയ്​തു.

ഇത്തരം ഒരുക്കങ്ങ​െള കുറിച്ച്​ അറിഞ്ഞപ്പോൾ തന്നെ താനത്​ വിലക്കിയെന്ന്​ പിന്നീട്​ മന്ത്രിയും പ്രതികരിച്ചു. എന്നാൽ, മന്ത്രിയുടെ സന്ദർശനം പ്രമാണിച്ച്​ അധികൃതർ ആശുപത്രിയിലെ തകർന്ന ഭാഗങ്ങൾ നന്നാക്കിയതും ഭിത്തികൾ വൈറ്റ്​വാഷ്​ ചെയ്​തതും കുട്ടികളുടെ വാർഡുകളിലെ കേടായ ഉപകരണങ്ങൾ മാറ്റിയതുമെല്ലാം വിവാദമായിരുന്നു. ആശുപത്രി വളപ്പിൽ അലഞ്ഞുതിരിഞ്ഞ്​ നടന്ന 50ഓളം പന്നികളെയാണ്​ കോട്ട നഗർ നിഗം ‘ഒഴിപ്പിച്ചത്​’.

ഡിസംബർ 23നും 24നും 48 മണിക്കൂറിനിടെ പത്ത്​ ശിശുക്കൾ മരിച്ചതോടെയാണ്​ കോട്ടയിലെ ശിശുമരണങ്ങൾ ദേശീയ ശ്രദ്ധ പിടിച്ചുപറ്റുന്നത്​. തുടർന്ന്​ നടന്ന ​അന്വേഷണത്തിലാണ്​ ഡിസംബർ തുടക്കം മുതലുള്ള ശിശുമരണങ്ങളുടെ വിവരങ്ങൾ പുറത്തുവന്നത്​.
തുടർന്ന്​ ദേശീയ ശിശു സംരക്ഷണ കമ്മീഷനും ബി.ജെ.പി പാർലമ​​​െൻററി സംഘവും ആശുപത്രി സന്ദർശിച്ചിരുന്നു. ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ കോൺഗ്രസ് സർക്കാറിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുമുണ്ട്​.

പ്രസവ സമയത്തെ ഭാരക്കുറവാണ് ശിശുക്കളുടെ മരണത്തിനിടയാക്കുന്ന പ്രധാന കാരണമെന്നാണ്​ ആശുപത്രി സൂപ്രണ്ട് ഡോ. സുരേഷ് ദുലാര പറയുന്നത്​. അതേസമയം 2014ല്‍ 11,98 കുട്ടികള്‍ മരിച്ചിട്ടുണ്ടെന്നും ഇത് താരതമ്യം ചെയ്യുമ്പോള്‍ 2019ല്‍ ശിശുമരണ നിരക്ക് കുറഞ്ഞിട്ടുണ്ടെന്നുമാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ വിഷയത്തിൽ ഇടപെട്ടതോടെയാണ്​ കേന്ദ്ര ഉന്നതസംഘത്തിൻെറ സന്ദർശനം നടക്കുന്നത്​.
കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്​. പാർട്ടി സംസ്ഥാന പ്രസിഡന്റ് അവിനാഷ് പാണ്ഡേയോട് സോണിയാ ഗാന്ധി വിശദീകരണം തേടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Infant Death
News Summary - Centre's team reaches Kota's JK Lon Hospital as death toll rises to 107 with another infant's death -India news
Next Story