അടുത്ത നടപടി റോഹിങ്ക്യകളെ പുറത്താക്കൽ –മന്ത്രി ജിതേന്ദ്ര സിങ്
text_fieldsജമ്മു: ജമ്മു-കശ്മീരിൽ പൗരത്വഭേദഗതി നിയമം നടപ്പാക്കിയെന്നും സർക്കാറിെൻറ അടുത്ത ലക്ഷ്യം റോഹിങ്ക്യൻ അഭയാർഥികളെ നാടുകടത്തുകയാണെന്നും കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്. പശ്ചിമ ബംഗാളിൽനിന്ന് നിരവധി സംസ്ഥാനങ്ങൾ പിന്നിട്ടശേഷം റോഹിങ്ക്യകൾ ജമ്മുവിെൻറ വടക്കൻ മേഖലയിൽ തമ്പടിച്ചതിനെക്കുറിച്ച് അന്വേഷണം നടത്തും.
പൊതുഫണ്ട് നിയമം സംബന്ധിച്ച് ജമ്മു-കശ്മീർ സർക്കാർ ഉദ്യോഗസ്ഥർക്ക് നൽകുന്ന പരിശീലന പരിപാടിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ഇന്ത്യയിൽ തങ്ങുന്ന റോഹിങ്ക്യകളുടെ കാര്യത്തിൽ സർക്കാറിന് ആശങ്കയുണ്ട്. ഇവരുടെ പട്ടിക തയാറാക്കും. പൗരത്വനിയമത്തിെൻറ പരിധിയിൽ ഇവർ വരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.