Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകമ്പനി മുതലാളി...

കമ്പനി മുതലാളി കുംഭമേളയെ ട്രോളി; സിയറ്റ്​ ടയർ ബഹിഷ്​കരിക്കാൻ ആഹ്വാനം

text_fields
bookmark_border
കമ്പനി മുതലാളി കുംഭമേളയെ ട്രോളി; സിയറ്റ്​ ടയർ ബഹിഷ്​കരിക്കാൻ ആഹ്വാനം
cancel

ന്യൂഡൽഹി: രാജ്യം രണ്ടാം കോവിഡ്​ തരംഗത്തിന്​ മുന്നിൽ പകച്ച്​ നിൽക്കുന്ന വേളയിലാണ്​ ഹരിദ്വാറിൽ ലക്ഷങ്ങൾ പ​ങ്കെടുക്കുന്ന കുംഭമേള അര​േങ്ങറിയത്​. കോവിഡ്​ ചട്ടങ്ങൾ കാറ്റിൽ പറത്തി നടത്തുന്ന കുംഭമേളയെ കുറിച്ച്​ വ്യാപക പരാതി ഉയർന്നിരുന്നു. കുംഭമേള നിർത്തിവെക്കണമെന്ന്​ വിവിധ കോണുകളിൽ നിന്ന്​ മുറവിളി ഉയരുന്ന സമയത്ത്​ തന്നെ വിശ്വാസ കാര്യങ്ങളിൽ ആരും ഇടപെടേണ്ടതില്ലെന്ന്​ വാദിക്കുന്നവരുമുണ്ട്​.


കുംഭമേളയെ ട്രോളിക്കൊണ്ട്​ ട്വീറ്റ്​ ചെയ്​ത ആർ.പി.ജി ഗ്രൂപ്പ്​ ചെയർമാൻ ഹർഷ്​ ഗോയ​ങ്ക ഇത്തരക്കാരുടെ ചൂടറിഞ്ഞു. ​ഗോയങ്കയുടെ ട്വീറ്റ്​ ഹിന്ദുവിരുദ്ധമാണെന്ന്​ ചൂണ്ടിക്കാട്ടി ഒരുവിഭാഗം കമ്പനി നിർമിക്കുന്ന 'സിയറ്റ്​ ടയർ' ബഹിഷ്​കരിക്കണമെന്ന്​ ആഹ്വാനവുമായെത്തി. ഗോയങ്ക ട്വീറ്റ്​ ഡിലീറ്റ്​ ചെയ്​തെങ്കിലും പോസ്റ്റ്​ വൈറലായി മാറിയിരുന്നു.

ഹിന്ദു മതവുമായി ബന്ധപ്പെട്ട്​ ഗോയങ്ക മുമ്പ്​ ​പങ്കുവെച്ച ട്വീറ്റികളും ചിലർ കുത്തിപ്പൊക്കി. ഇത്തരം ട്വീറ്റുകളെ തമാശയായി കാണാൻ സാധിക്കില്ലെന്നാണ്​ വിമർശകർ പറയുന്നത്​.








Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kumbh Mela 2021CEAT TyresHarsh Goenka
News Summary - CEO Harsh Goenka cracks joke on Kumbh Mela #BoycottCeat appeal on twitter
Next Story