27 വര്‍ഷത്തിനു ശേഷം കണക്ക് ടീച്ചറെ കാണാനെത്തിയ സി.ഇ.ഒ; അത് സുന്ദർ പിച്ചെയല്ല
text_fields
മിടുക്കാനായ വിദ്യാർഥി 27 വര്‍ഷത്തിനു ശേഷം തെൻറ പ്രിയപ്പെട്ട ഹൈസ്കൂൾ അധ്യാപികയെ കാണാനെത്തിയതിെൻറ ഹൃദയഹാരിയായ ദൃശ്യങ്ങൾ ട്വിറ്റർ ഉൾപ്പെടെയുള്ള സോഷ്യൽമീഡിയ സൈറ്റുകളിൽ വൈറലായിരുന്നു. ഗൂഗിൾ സി.ഇ.ഒ സുന്ദർ പിെച്ച തെൻറ കണക്കുടീച്ചറെ കാണാനെത്തുന്നു എന്ന അടിക്കുറിപ്പോടെയാണ് ഈ വിഡിയോ പ്രചരിച്ചിരുന്നത്. ഗുരുശിഷ്യ ബന്ധത്തിെൻറ മഹിമ വാഴ്ത്തി സോഷ്യൽമീഡിയ ആഘോഷിച്ച ആ വിഡിയോയിലുള്ളത് സുന്ദർ പിച്ചെയല്ല. അത് ഐ.സി.ത്രീ (IC3) എന്ന കമ്പനിയുടെ സ്ഥാപകൻ ഗണേഷ് കോഹ്ലിയാണ്.
ഗണേഷ് കോഹ്ലി തെൻറ ഹൈസ്കൂൾ അധ്യാപികയായ മോളി എബ്രഹാമിനെ കാണാൻ മൈസൂരുവിലുള്ള അവരുടെ വസതിയിലേക്ക് എത്തുന്ന ഈ വിഡിയോക്ക് മൂന്നു വർഷത്തെ പഴക്കവുമുണ്ട്. 2017ലാണ് ഈ സംഭവം നടന്നതെന്ന് 'ദ പ്രിൻറ്' ഫാക്ട് ചെക്ക് ടീം വെളിപ്പെടുത്തുന്നു.
മൂന്നു വർഷം മുമ്പ് താൻ പ്രിയപ്പെട്ട ടീച്ചറെ കാണാൻ പോയ വിഡിയോയാണ് കഴിഞ്ഞ മാസം മുതൽ വൈറലായികൊണ്ടിരിക്കുന്നതെന്നും അതിലുള്ളത് സുന്ദർ പിച്ചെയോ സത്യ നദല്ലെയോ ആശണന്ന പേരിലാണ് പ്രചരിക്കുന്നതെന്നും ഗണേഷ് കോഹ്ലി ട്വിറ്ററിലൂടെയും വ്യക്തമാക്കി. തെറ്റായ അടിക്കുറിപ്പോടെയാണ് ഇത് പ്രചരിക്കുന്നതെന്നും അദ്ദേഹം ട്വീറ്റിൽ പറയുന്നു.
തന്നെ ഏറെ സ്വാധീനിച്ച മോളി എബ്രഹാം എന്ന കണക്ക് അധ്യാപികയെ കാണാനെത്തുന്നതിെൻറ സന്തോഷത്തിലാണെന്ന് വിഡിയോയിൽ കോഹ്ലി പറയുന്നുണ്ട്. തെൻറ സ്ഥാപനമായ ഐ.സി3 ലേക്ക് ടീച്ചറെ ക്ഷണിച്ചിരുന്നുവെന്നും മൈസൂരിലുള്ള അവരുടെ വസതിയിലേക്കാണ് യാത്രയെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ടീച്ചറുടെ വീട്ടിലെത്തിയ ശേഷമുള്ള നിമിഷങ്ങളും വിഡിയോയിലുണ്ട്. വർഷങ്ങൾ പലതും കഴിഞ്ഞെങ്കിലും തെൻറ ജീവിതത്തെ മാറ്റിയ വ്യക്തിയെന്ന് വിശ്വസിക്കുന്ന അധ്യാപിക മോളി എബ്രഹാമിെൻറ 'മോളി എബ്രഹാം അച്ചീവ്മെൻറ് അവാർഡ്' എന്ന പേരിലുള്ള പുരസ്കാരവും ഐ.സി.3 നൽകിവരുന്നുണ്ട്.
ഇൻറർനാഷണൽ കരിയർ ആൻറ് കോളജ് കൗൺസിങ് എന്ന ഐ.സി.3 സ്കൂൾ തലം മുതലുള്ള വിദ്യാർഥികൾക്ക് കരിയർ, ഉന്നതവിദ്യാഭ്യാസ മാർഗനിർദേശങ്ങളും കൗൺസലിങ്ങും നൽകുന്ന സ്ഥാപനമാണ്. 2016ലാണ് ഐ.സി.3 വലിയൊരു നെറ്റ്വർക്കായി മാറിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.