മുൻകാലുകൾ ചേർത്തുകെട്ടി റോഡിലൂടെ നടത്തിച്ചു, തമിഴ്നാട്ടിൽ വീണ്ടും ആനയോട് ക്രൂരത; വിഡിയോ പുറത്ത്
text_fieldsചെന്നൈ: തമിഴ്‌നാട്ടിലെ തിരുനെൽവേലിയിൽ ആനയോട് കൊടും ക്രൂരത. മുന്‍കാലുകള്‍ ചങ്ങല കൊണ്ട് ചേര്‍ത്ത് കെട്ടിയിട്ടതിനാൽ നടക്കാന്‍ പാടുപെടുന്ന ആനയുടെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. തടിമില്ലില്‍ പണിയെടുക്കുകയും അമ്പലങ്ങളില്‍ ഉത്സവത്തിന് എഴുന്നള്ളിക്കുകയും ചെയ്തിരുന്ന ആനയോടാണ് നടുറോഡിൽ വെച്ച് പാപ്പാെൻറ കടുംകൈ അരങ്ങേറിയത്. മസിനഗുഡിയിൽ കാട്ടാനയെ തീപ്പന്തമെറിഞ്ഞ് കൊന്ന സംഭവത്തിെൻറ ഞെട്ടല്‍ മാറുംമുേമ്പയാണ് പുതിയ സംഭവം പുറത്തുവന്നത്.
മുന്‍കാലുകള്‍ കെട്ടി ആനയെ നടത്തിക്കുന്നത് അവയുടെ ആന്തരികാവയവങ്ങൾക്ക് വലിയ ആഘാതമുണ്ടാക്കുമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. പാപ്പാൻ എങ്ങനെയാണ് ഇത് അനുവദിച്ചതെന്നും അവർ ചോദിക്കുന്നു. ഏഷ്യൻ ആനകളുടെ ഭാരം 4.5 ടണ്ണാണ്, അവയുടെ സ്ഥിരത നിലനിർത്തുന്നതിന് അവർക്ക് പ്രത്യേകമായ നടത്ത രീതിയുണ്ട്. അതാണ് ഇക്കൂട്ടർ നിഷേധിച്ചതെന്നും വിദഗ്ധർ വ്യക്തമാക്കുന്നു.
Another video of elephant abuse from #TamilNadu sparks outrage. #ITVideo pic.twitter.com/tGb4kYF2nb
— IndiaToday (@IndiaToday) January 24, 2021
പാപ്പാനും സഹായികളും നടക്കാനുള്ള ആനയുടെ കഷ്ടപ്പാട് വീക്ഷിച്ചുകൊണ്ട് നാലുഭാഗത്തുമുള്ളതായും ദൃശ്യങ്ങളിലുണ്ട്. മദപ്പാട് ഉള്ളപ്പോള്‍ ആനകളുടെ മുന്‍കാലുകള്‍ ചങ്ങല കൊണ്ട് ബന്ധിക്കാറുണ്ട്. എന്നാല്‍ കാഴ്ചയില്‍ യാതൊരു കുഴപ്പവുമില്ലാത്ത ആനയോട് കാണിച്ച ക്രൂരതയ്‌ക്കെതിരെ സമൂഹ മാധ്യമങ്ങളിൽ പ്രതിഷേധം കനക്കുകയാണ്. തിരുനെല്‍വേലി മോഹനന്‍ എന്നാണ് ആനയുടെ പേരെന്നാണ് റിപ്പോര്‍ട്ടുകള്‍. നടക്കാന്‍ പോലും കഴിയാത്ത ആനയെ പാപ്പാന്‍ നിരന്തരം തോട്ടി കൊണ്ട് മര്‍ദ്ദിക്കുന്നുമുണ്ട്. ദൃശ്യങ്ങള്‍ പുറത്തുവന്ന പശ്ചാത്തലത്തില്‍ ഡിഎഫ്ഒയ്ക്ക് പരാതി നല്‍കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.