തെരഞ്ഞെടുപ്പ് തിരിച്ചടിക്കിടെ യു.പിയിലും കർഷക മാർച്ച്
text_fieldsലഖ്നോ: മഹാരാഷ്ടക്ക് പിന്നാലെ ഉത്തര്‍പ്രദേശിലും കിസാന്‍ സഭയുടെ റാലി. തലസ്ഥാന നഗരിയായ ലഖ്നൗവിലേക്ക് നടക്കുന്ന റാലിയില്‍ 5000ത്തോളം കര്‍ഷകര്‍ പങ്കെടുക്കും. കടം എഴുതി തള്ളുക, താങ്ങുവില ഉല്‍പാദന ചെലവിന്‍റെ ഒന്നര ഇരട്ടിയാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ക്ക് പുറമെ കന്നുകാലി വ്യാപാരത്തിനുള്ള നിയന്ത്രണങ്ങള്‍ നീക്കണമെന്ന ആവശ്യവും കര്‍ഷകര്‍ മുന്നോട്ട് വെക്കുന്നുണ്ട്.
രാവിലെ പതിനൊന്നോടെ ചർബാഗ് റയിൽവേ സ്റ്റേഷന് സമീപത്തുനിന്ന് ആരംഭിക്കുന്ന മാർച്ചിന് പൊലീസ് അനുമതി നിഷേധിക്കപ്പെട്ട സാഹചര്യത്തില്‍ ലഖ്നൗ നഗരത്തിന് സമീപത്തെ ലക്ഷ്മണ്‍ മേള ഗ്രൗണ്ടിലാണ് പരിപാടി നിശ്ചയിച്ചിരിക്കുന്നത്. ഗ്രൗണ്ടിലേക്ക് ചെറു സംഘങ്ങളായി കര്‍ഷകര്‍ എത്തും.
60 വയസ് പിന്നിട്ട കർഷകർക്ക് 5,000 രൂപ പെൻഷൻ അനുവദിക്കുക, വൈദ്യുതി ഉത്പാദന, വിതരണ മേഖലകളിലെ സ്വകാര്യവൽക്കരണം അവസാനിപ്പിക്കുക, വൈദ്യുതി നിരക്ക് കുറക്കുക തുടങ്ങിയ ആവശ്യങ്ങളും കര്‍ഷകര്‍ മുന്നോട്ട് വെക്കുന്നുണ്ട്.
കിസാൻ സഭ അഖിലേന്ത്യാ പ്രസിഡന്‍റ് അശോക് ധാവ്ള, ജനറൽ സെക്രട്ടറി ഹന്നൻ മുള്ള, സി.പി.എം പോളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലി തുടങ്ങിയവര്‍ മാര്‍ച്ചില്‍ പങ്കെടുക്കും. ഏപ്രിൽ മൂന്നിന് ഹിമാചൽ പ്രദേശ് നിയമസഭ വളയാനും കിസാൻ സഭ തീരുമാനിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.