ബി.ജെ.പിയിൽ ചേരുമെന്ന് അഭ്യൂഹങ്ങൾ; ചംപയ് സോറൻ എം.എൽ.എമാരുമായി ഡൽഹിയിൽ
text_fieldsബി.ജെ.പിയിൽ ചേരുമെന്ന അഭ്യൂഹങ്ങൾക്കിടെ ഝാർഖണ്ഡ് മുക്തി മോർച്ച നേതാവും മുൻ മുഖ്യമന്ത്രിയുമായ ചംപയ് സോറൻ ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ച (ജെ.എം.എം) വിട്ടു. ഞായറാഴ്ച ഉച്ചതിരിഞ്ഞ് ആറ് എം.എം.എൽ.എമാരുമായി ഡൽഹിയിലെത്തി സോറൻ മുതിർന്ന ബി.ജെ.പി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയെന്നാണ് വിവരം.
എന്നാൽ മകളെ കാണുന്നതിനാണ് ഡൽഹിയിലെത്തിയതെന്ന് ചംപയ് സോറൻ പ്രതികരിച്ചു.
ചംപായി സോറനൊപ്പമുള്ള ആറ് എം.എൽ.എമാരെ ബന്ധപ്പെടാൻ ജെ.ജെ.എമ്മിന് കഴിഞ്ഞിട്ടില്ലെന്ന് വൃത്തങ്ങൾ അറിയിച്ചു. നിരവധി ബി.ജെ.പി നേതാക്കളുമായി ചംപായ് സോറൻ ബന്ധപ്പെട്ടിട്ടുണ്ടെന്നും ഇന്നലെ രാത്രി കൊൽക്കത്തയിൽ എത്തിയ അദ്ദേഹം ബംഗാൾ ബി.ജെ.പി നേതാവ് സുവേന്ദു അധികാരിയെ കണ്ടതായും വൃത്തങ്ങൾ അറിയിച്ചു. കേന്ദ്രമന്ത്രി ശിവരാജ് സിങ് ചൗഹാനുമായി തുടർച്ചയായി ആശയവിനിമയം നടത്തിയതായും സൂചിപ്പിക്കുന്നു.
ഭൂമി തട്ടിപ്പ് കേസിൽ ഇ.ഡി അറസ്റ്റ് ചെയ്യുന്നതിനുമുമ്പ് ജനുവരി 31ന് ഹേമന്ത് സോറൻ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചതിനെ തുടർന്ന് ഫെബ്രുവരി രണ്ടിന് ചംപായ് സോറൻ മുഖ്യമന്ത്രിയായി ചുമതലയേറ്റിരുന്നു. ജൂലൈ മൂന്ന് വരെ ചംപായ് സോറൻ ഝാർഖണ്ഡ് മുഖ്യമന്ത്രിയായി. മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റിയത് അതൃപ്തിക്ക് കാരണമായെന്നാണ് റിപ്പോര്‍ട്ട്.
ഝാര്‍ഖണ്ഡില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാന്‍ ാസം മാത്രം ശേഷിക്കേയാണ് ഹേമന്ത് സോറന് സര്‍ക്കാരിനും ജെ. എം.എമ്മിനും കനത്ത പ്രഹരമേൽപ്പിച്ച് ചമ്പായ് സോറന്റെ നീക്കം. കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ നേതൃത്വത്തിലാണ് അതൃപ്തനായ സോറനെ ബി.ജെ.പി പാളയത്തിലെത്തിക്കാന്‍ ശ്രമം നടക്കുന്നത്. ഝാര്‍ഖണ്ഡില്‍ പ്രാഥമിക ചര്‍ച്ചകള്‍ നടത്തിയ ചമ്പായ് സോറന് കൊല്‍ക്കത്തയിലെത്തി ബി.ജെ.പി നേതാവ് സുവേന്ദു അധികാരിയെ കണ്ട ശേഷമാണ് ഡൽഹിയിലെത്തിയത്. അദ്ദേഹം മൂന്നുദിവസം ഡൽഹിയിൽ തങ്ങിയേക്കുമെന്നാണ് സൂചന. അപമാനങ്ങള്‍ക്കും തിരസ്കാരങ്ങള്‍ക്കും ഒടുവിലാണ് മറ്റൊരു പാത തിരഞ്ഞെടുക്കാന്‍ നിര്‍ബന്ധിതനാകുന്നതെന്ന് സോറൻ ‘എക്സി’ൽ കുറിച്ചു. മുഖ്യമന്ത്രി പദവി അപമാനിച്ച് തന്നില്‍നിന്ന് തട്ടിയെടുത്തതായും സോറൻ കുറിപ്പിൽ സൂചിപ്പിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.