ചമ്പായ് സോറൻ ബി.ജെ.പിയിലേക്ക്; അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി
text_fieldsന്യൂഡൽഹി: ഝാർഖണ്ഡ് മുൻ മുഖ്യമന്ത്രി ചമ്പായ് സോറൻ ആഗസ്റ്റ് 30ന് ബി.ജെ.പിയിൽ ചേരുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. ഝാർഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ സഹചുമതല വഹിക്കുന്ന നേതാവുമാണ് ഹിമന്ത.
ചമ്പായ് സോറൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തുന്നതിന്റെ ചിത്രവും അദ്ദേഹം പുറത്തുവിട്ടു. റാഞ്ചിയിലായിരിക്കും പാർട്ടി പ്രവേശന ചടങ്ങെന്നും അദ്ദേഹം പറഞ്ഞു.
പാർട്ടി നേതൃത്വം അപമാനിച്ചെന്ന് ആരോപണമുയർത്തിയ ചമ്പായ് സോറൻ ഝാർഖണ്ഡ് മുക്തി മോർച്ച വിടുമെന്ന സൂചനകൾ നേരത്തെ തന്നെ നൽകിയിരുന്നു. ജെ.എം.എം വിടുമെന്ന സൂചന നൽകിയതിനു പിന്നാലെയാണ് പുതിയ പാർട്ടി രൂപവത്കരിക്കാനുള്ള നീക്കവും നടന്നിരുന്നു.
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇ.ഡി അറസ്റ്റു ചെയ്തതിനെത്തുടർന്ന് ഹേമന്ത് സോറൻ രാജിവച്ചപ്പോഴാണ് ഫെബ്രുവരി രണ്ടിന് ചമ്പായ് സോറൻ മുഖ്യമന്ത്രിയായത്.
അഞ്ചു മാസത്തിനു ശേഷം ജാമ്യം ലഭിച്ച് ഹേമന്ത് സോറൻ തിരിച്ചെത്തിയതോടെയാണ് അദ്ദേഹ മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞത്. ഇതിൽ അദ്ദേഹം അസ്വസ്ഥനായിരുന്നു. നിലവിൽ സംസ്ഥാന മന്ത്രിസഭയിൽ അംഗമാണെങ്കിലും അധികാര തകർക്കവുമായി ബന്ധപ്പെട്ട് ഹേമന്ത് സോറനുമായി അകൽച്ചയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.