മേഘാലയ ഖനിയപകടം: കുടുങ്ങിയവർ ജീവനോടെ രക്ഷപ്പെടാൻ സാധ്യതയില്ല
text_fieldsന്യൂഡൽഹി: മേഘാലയയിലെ കൽക്കരി ഖനിക്കകത്ത് കുടുങ്ങിയ 15 തൊഴിലാളികൾ മരണെപ്പടാനാണ് സാധ്യതയെന്ന് ദേശീയ ദുരന ്ത പ്രതികരണ സേന. വലിയ ദുരന്തമാണ് ഉണ്ടായതെന്നും സേനയിലെ ഉദ്യോഗസ്ഥൻ പറഞ്ഞു.
അനധികൃത ഖനിയായിതിനാൽ മുങ്ങൽ വിദഗ്ധരെ സഹായിക്കാൻ സാധിക്കുന്ന ഭൂപടങ്ങളില്ല. വൻ പമ്പുകൾകൊണ്ടുവന്ന് വെള്ളം വറ്റിക്കാൻ ശ്രമിച്ചു. ഒരു ദിവസ ം മുഴുവൻ ശ്രമിച്ചിട്ടും ഒരു സെൻറീമീറ്റർപോലും ജലനിരപ്പ് കുറഞ്ഞിട്ടില്ല. 320അടിയുള്ള ഷാഫ്റ്റ് ഇറക്കിയപ്പോൾ 70 അടി പൂർണമായും വെള്ളത്തിൽ മുങ്ങി. കൽക്കരിയുമായി കലർന്ന് കറുത്ത നിറമായിരുന്നു വെള്ളത്തിന്. സേനയുടെ മുങ്ങൽ വിദഗ്ധർ അവിടെ അക്ഷരാർഥത്തിൽ അന്ധരാണെന്നും ഉദ്യോഗസ്ഥൻ അറിയിച്ചു.
നിലവിൽ എട്ട് മുങ്ങൽ വിദഗ്ധരുണ്ട്. 70 അടി താഴ്ചയിൽ വെള്ളവുമുണ്ട്. എന്നാൽ കൽക്കരി മൂലം ഇവർക്ക് 30-40 അടി താഴ്ചയിൽ കൂടുതൽ പോകാൻ സാധിക്കുന്നില്ല. തെളിഞ്ഞ വെള്ളത്തിൽ ഒരാൾക്ക് അഞ്ചടി താഴെ വരെ സാധാരണ കാഴ്ച ലഭിക്കും. ചെളി വെള്ളത്തിൽ ഇത് മൂന്നടിയായി കുറയും. എന്നാൽ ഇപ്പോൾ 300 അടി താഴ്ചയുള്ള ഖനിയിലെ പരസ്പരം ബന്ധപ്പെട്ടു കിടക്കുന്ന ഇടുങ്ങിയ അറകളിൽ ഇരുട്ടിൽ തപ്പുകയാണ് രക്ഷാപ്രവർത്തകർ.
ഖനിക്ക് സമീപത്തെ നദിയിൽ വെള്ളം കയറിയതു മൂലം ഖനിയിലും വെള്ളം നിറഞ്ഞിരിക്കുകയാണ് അതിനുള്ളിൽ ഒരാഴ്ചയിലേറെയായി കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ ഉടനെ കണ്ടെത്തുക പ്രയാസകരമാണ്. ഖനി വിദഗ്ധരുടെ നിർദേശത്താൽ പ്രത്യേക യന്ത്രങ്ങൾ കൊണ്ടുവന്ന് വെള്ളം വറ്റിക്കണമെങ്കിൽ പോലും ഒരു മാസം സമയം എടുക്കും. ഖനിയിലുള്ളവർ ജീവിച്ചിരിക്കാനുള്ള സാധ്യതയും വളരെ കുറവാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.