സ്വാതന്ത്ര്യദിനാഘോഷത്തിൽ പെങ്കടുത്തെത്തിയ പെൺകുട്ടി പീഡനത്തിനിരയായി
text_fieldsചണ്ഡീഗഢ്: ചണ്ഡീഗഢിൽ സ്‌കൂളിലെ സ്വാതന്ത്ര്യദിനാഘോഷ പരിപാടിയില്‍ പങ്കെടുത്ത് മടങ്ങിയ സ്‌കൂള്‍ വിദ്യാര്‍ഥിനി ബലാത്സംഗത്തിനിരയായി. ചണ്ഡീഗഢ് സെക്ടർ 23 ലാണ് എട്ടാം ക്ലാസ്സ് വിദ്യാര്‍ഥിനി പീഡനത്തിന് ഇരയായത്.
സ്‌കൂളിലെ പരിപാടികൾ കഴിഞ്ഞ് വീട്ടിലേക്കു മടങ്ങുന്ന വഴിയില്‍ വച്ച് ഒരാള്‍ കുട്ടിയെ തടഞ്ഞുനിര്‍ത്തുകയും റോഡിനു സമീപത്തെ ചിൽഡ്രൻസ് ട്രാഫിക് പാര്‍ക്കിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയുമായിരുന്നു. അവധി ദിനമായതിനാൽ പാർക്കിലോ റോഡിലോ ആളുകളുണ്ടായിരുന്നില്ല. പീഡനം പുറത്തുപറഞ്ഞാൽ കൊലപ്പെടുത്തുമെന്ന് അക്രമി ഭീഷണിപ്പെടുത്തിയിരുന്നു.
പീഡനത്തിനിരയായ കുട്ടി വീട്ടിലെത്തി രക്ഷാകര്‍ത്താക്കളോട് വിവരം പറയുകയായിരുന്നു. തുടര്‍ന്ന് വീട്ടുകാർ പൊലീസില്‍ വിവരം അറിയിക്കുകയും വൈദ്യപരിശോധനക്ക് പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.