യുവതിയെ പിന്തുടർന്ന കേസിൽ ബി.ജെ.പി നേതാവിെൻറ മകൻ റിമാൻഡിൽ
text_fields
ചണ്ഡിഗഢ്: അർധരാത്രി യുവതിയെ കാറിൽ തടഞ്ഞുനിർത്തി തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചുവെന്ന കേസിൽ ഹരിയാന ബി.ജെ.പി അധ്യക്ഷൻ സുഭാഷ് ബറലയുടെ മകൻ വികാസ് ബറലയെയും സുഹൃത്തിനെയും പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. പൊലീസിെൻറ ആവശ്യപ്രകാരം കോടതി ഇരുവരെയും രണ്ടുദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഇവരെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുക്കുമെന്ന് പൊലീസ് പറഞ്ഞു.
ചണ്ഡിഗഢിലെ െസക്ടർ 26 പൊലീസ് സ്റ്റേഷനിൽ ഹാജരായ വികാസ് ബറലയെ കനത്ത പൊലീസ് സംരക്ഷണയിലാണ് ഉച്ചക്ക് 2.20ഒാടെ ജില്ല കോടതിയിൽ ഹാജരാക്കിയത്. മുഖം ടവൽകൊണ്ട് മറച്ചുകൊണ്ടാണ് വികാസ് ബറല കോടതിയിലെത്തിയത്. ആഗസ്റ്റ് നാലിന് രാത്രി 12.35ഒാടെയാണ് ചണ്ഡിഗഢിലെ മധ്യമാർഗിൽ വികാസ് ബറലയും (23) സുഹൃത്ത് ആശിഷ് കുമാറും (22) മുതിർന്ന െഎ.എ.എസ് ഉദ്യോഗസ്ഥെൻറ മകൾ വർണിക കുണ്ഡുവിെൻറ കാർ പിന്തുടരുകയും തടഞ്ഞുനിർത്തുകയും ചെയ്തത്.
കുറ്റകൃത്യം നടന്നയുടൻ പൊലീസ് ഇരുവർക്കുമെതിരെ നിസ്സാര വകുപ്പുകൾ ചുമത്തി കേസെടുത്ത് വിട്ടയച്ചിരുന്നുവെങ്കിലും സംഭവം വിവാദമാവുകയും ദേശീയതലത്തിൽ വാർത്താപ്രാധാന്യം നേടുകയും ചെയ്തതോടെയാണ് പിന്നീട് ജാമ്യമില്ല വകുപ്പുകൾ ചുമത്തി അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.