വാഹനവ്യൂഹത്തിന് നേരെ വെടിവെപ്പ്: ചന്ദ്രശേഖർ ആസാദിന്‍റെ ആരോപണം നിഷേധിച്ച് യു.പി. പൊലീസ്
text_fieldsബുലദ്ഷഹർ: ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോയ തന്‍റെ വാഹന വ്യൂഹത്തിന് നേരെ വെടിവെപ്പ് ഉണ്ടായെന്ന ആസാദ് സമാദ് പാർട്ടി അധ്യക്ഷൻ ചന്ദ്രശേഖർ ആസാദിന്‍റെ ആരോപണം നിഷേധിച്ച് ഉത്തർപ്രദേശ് പൊലീസ്. വെടിവെപ്പ് ഉണ്ടായെന്ന ചന്ദ്രശേഖർ ആസാദിന്‍റെ ആരോപണത്തെ കുറിച്ച് അറിയില്ലെന്ന് എസ്.പി. സന്തോഷ് കെ. സിങ് പറഞ്ഞു.
ചില ചാനലുകളിൽ ഇത്തരത്തിൽ വാർത്ത കണ്ടിരുന്നു. വെടിവെപ്പ് സംഭവം സ്ഥിരീകരിച്ചിട്ടില്ല. പരാതി ലഭിച്ചാൽ കേസെടുക്കുമെന്നും എസ്.പി വ്യക്തമാക്കി.
ബുലദ്ഷഹറിൽവെച്ച് തന്‍റെ വാഹനവ്യൂഹത്തിന് നേരെ വെടിവെപ്പ് ഉണ്ടായെന്ന് ചന്ദ്രശേഖർ ആസാദ് ഇന്നലെ ആരോപിച്ചിരുന്നു. ട്വിറ്ററിലൂടെയാണ് ആക്രമണം നടന്ന വിവരം ആസാദ് പുറത്തുവിട്ടത്.
ബുലന്ദ്‌ഷഹർ തെരഞ്ഞെടുപ്പിലെ ഞങ്ങളുടെ സ്ഥാനാർഥിത്വത്തോടെ പ്രതിപക്ഷ പാർട്ടികൾ പരിഭ്രാന്തരായി, ഇന്നത്തെ റാലി അവരെ ഉണർത്തി. ഇത് കാരണം, ഭീരുത്വത്തോടെ എന്‍റെ വാഹന വ്യൂഹത്തിന് നേരെ വെടിയുതിർത്തു. ഇത് അവരുടെ തോൽവിയിലുള്ള നിരാശ കാണിക്കുന്നു; അന്തരീക്ഷം മോശമായിരിക്കണമെന്ന് അവർ ആഗ്രഹിക്കുന്നു, പക്ഷേ അത് സംഭവിക്കാൻ ഞങ്ങൾ അനുവദിക്കില്ല -എന്നാണ് ഇന്നലെ ആസാദ് ട്വീറ്റ് ചെയ്തത്.
സിറ്റിങ് എം.എൽ.എ വീരേന്ദ്ര സിരോഹിയുടെ മരണത്തെ തുടർന്നാണ് ബുലന്ദ്‌ഷഹർ സദർ സീറ്റിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ആസാദ് സമാജ് പാർട്ടിയുടെ സ്ഥാനാർഥിയായി ഹാസി യാമിൻ ആണ് മൽസരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.