ആന്ധ്രക്ക് പ്രത്യേക പദവി: ചന്ദ്രബാബു നായിഡു നിരാഹാര സത്യഗ്രഹം തുടങ്ങി
text_fieldsന്യൂഡൽഹി: സംസ്ഥാനത്തിന് പ്രത്യേക പദവി ആവശ്യപ്പെട്ട് ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പ്രഖ്യ ാപിച്ച നിരാഹാര സത്യഗ്രഹം ഡൽഹിയിൽ തുടങ്ങി. രാജ്ഘട്ടിൽ പ്രാർഥന നടത്തിയ ശേഷം രാവിലെ എട്ടിന് ആന്ധ്ര ഭവനിൽ തുടങ്ങി യ സത്യഗ്രഹത്തിൽ സംസ്ഥാനത്തെ മന്ത്രിമാർ, എം.എൽ.എമാർ, ടി.ഡി.പി എം.പിമാർ എന്നിവർ പങ്കെടുക്കുന്നുണ്ട്. രാത്രി എട്ടിന് സത്യഗ്രഹം അവസാനിക്കും.
ആന്ധ്ര പ്രദേശിനോട് കേന്ദ്രം കാണിക്കുന്നത് കടുത്ത അനീതിയെന്ന് ചന്ദ്രബാബു നായിഡു പറഞ്ഞു. ആന്ധ്രയിൽ വരുമ്പോൾ തന്നെ ആക്രമിക്കുകയാണ് മോദി ചെയ്യുന്നത്. വ്യക്തിഹത്യ നിർത്തി ആന്ധ്രക്ക് വേണ്ടത് ചെയ്യൂവെന്നും നായിഡു ആവശ്യപ്പെട്ടു.
2014ലെ ആന്ധ്രപ്രദേശ് പുനഃസംഘടന നിയമമനുസരിച്ച് സംസ്ഥാനത്തിന് കേന്ദ്രം നൽകിയ വാഗ്ദാനങ്ങൾ പൂർത്തീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് സത്യഗ്രഹം.
സംസ്ഥാനത്തോട് തുടരുന്ന കേന്ദ്ര അവഗണനയിൽ പ്രതിഷേധിച്ച് കഴിഞ്ഞ വർഷം തന്നെ ബി.ജെ.പി നയിക്കുന്ന എൻ.ഡി.എയിൽ നിന്ന് നായിഡുവിന്‍റെ ടി.ഡി.പി ഇറങ്ങിപ്പോയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.