Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതെലുങ്കുദേശം പാർട്ടി...

തെലുങ്കുദേശം പാർട്ടി എൻ.ഡി.എ വിടുമെന്ന്​ സൂചന

text_fields
bookmark_border
തെലുങ്കുദേശം പാർട്ടി എൻ.ഡി.എ വിടുമെന്ന്​ സൂചന
cancel

ഹൈദരാബാദ്: ​പ്രത്യേക പദവി എന്ന ആന്ധ്രയുടെ ആവശ്യം അംഗീകരിക്കാനാകില്ലെന്ന്​​ കേ​ന്ദ്ര സർക്കാർ വ്യക്​തമാക്കിയതോടെ തെലുങ്കുദേശം പാർട്ടി എൻ.ഡി.എ വിടുമെന്ന്​ സൂചന. സഖ്യം വിടുന്നത്​ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു അടുത്തു തന്നെ പ്രഖ്യാപിക്കുമെന്നാണ്​ കരുതുന്നത്​. ശനിയാഴ്​ചയോടെ കേന്ദ്ര മന്ത്രിസഭയിലെ​ ടി.ഡി.പി മന്ത്രിമാരായ വൈ.എസ്​ ചൗധരി, അശോക്​ ഗജപതി രാജു എന്നിവർ രാജിവെക്കുമെന്നും പാർട്ടിയോട്​ അടുത്ത വൃത്തങ്ങൾ അറിയിക്കുന്നു.

പാർട്ടി പ്രവർത്തകർക്കിടയിൽ നടത്തിയ സർവേയിൽ 95 ശതമാനം പേരും സഖ്യം വിടാനാണ്​ താത്​പര്യം പ്രകടിപ്പിച്ചത്​. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ടി.ഡി.പി എൻ.ഡി.എയിൽ ചേര്‍ന്നത്.

പ്രത്യേക പാക്കേജ് എന്ന ആവശ്യം ഉന്നയിച്ച് ടി.ഡി.പി എം.പിമാര്‍ പാര്‍ലമ​​െൻറിൽ നിരന്തരം ബഹളം വെക്കുകയും പുറത്ത്​ പ്രതിഷേധം നടത്തുകയും ചെയ്​തിരുന്നു. വൈ.എസ്​.ആർ കോൺഗ്രസും, കോൺഗ്രസും, തൃണമൂൽ കോൺഗ്രസും പ്രതിഷേധത്തിന്​ ​െഎക്യദാർഢ്യം പ്രഖ്യാപിച്ചിരുന്നു. തങ്ങള്‍ അധികാരത്തില്‍ വന്നാല്‍ ആന്ധ്രക്ക്​ പ്രത്യേക പാക്കേജ് നടപ്പാക്കുന്നതായിരിക്കും ആദ്യ അജണ്ടയെന്ന്​ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഉറപ്പ്​  നല്‍കുകയും ചെയ്​തിരുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ndaTDPmalayalam newsSpecial Status For Andhra
News Summary - Chandrababu Naidu May Break With BJP This Week - India News
Next Story