കെജ്രിവാൾ ചന്ദ്രബാബു നായിഡുവുമായി ചർച്ച നടത്തി
text_fieldsന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, ആന്ധ്ര മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡുവുമായി ചർച്ച നടത്തി.
ലോക്താന്ത്രിക് ജനതാദൾ നേതാവ് ശരദ് യാദവും കുറച്ചുസമയം ചർച്ചയിൽ പെങ്കടുത്തതായി കെജ്രിവാൾ അറിയിച്ചു.
ഡൽഹിയിലെ ആന്ധ്ര ഭവനിലായിരുന്നു ചർച്ച. ദേശീയ വിഷയങ്ങളാണ് ചർച്ചയായതെന്നും ബി.ജെ.പി സർക്കാർ രാജ്യത്തിനും ഭരണഘടനക്കും വെല്ലുവിളിയാണെന്നും കെജ്രിവാൾ പറഞ്ഞു. രാജ്യത്തെ രക്ഷിക്കാൻ എല്ലാവിഭാഗം ജനങ്ങളും കൈകോർക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.