ഡൽഹിയിൽ നായിഡുവിെൻറ ഉപവാസം; പിന്തുണയുമായി പ്രതിപക്ഷം
text_fieldsന്യൂഡൽഹി: ആന്ധ്രപ്രദേശിന് പ്രത്യേക പദവി ആവശ്യപ്പെട്ട് ടി.ഡി.പി നേതാവും മുഖ്യമന്ത ്രിയുമായ ചന്ദ്രബാബു നായിഡുവിെൻറ നേതൃത്വത്തിൽ ഡൽഹിയിൽ 12 മണിക്കൂർ ഉപവാസം. ‘ധർമപ ോരാട്ടദീക്ഷ’ എന്ന പേരിൽ കേന്ദ്ര സർക്കാറിെനതിരെ ഡൽഹിയിലെ ആന്ധ്രഭവന് മുന്നിൽ ന ടത്തിയ സമരത്തിന് പിന്തുണയുമായി നിരവധി പ്രതിപക്ഷനേതാക്കൾ എത്തി. ഉപവാസത്തിൽ ഉട നീളം പ്രധാനമന്ത്രി നേരന്ദ്ര മോദിയെ കടന്നാക്രമിച്ചായിരുന്നു ചന്ദ്രബാബു നായിഡുവ ും മറ്റു പ്രതിപക്ഷനേതാക്കളും സംസാരിച്ചത്.
ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ അത് എങ്ങനെ നേടിയെടുക്കാമെന്ന് തങ്ങൾക്കറിയാം. ആന്ധ്രക്ക് അവകാശപ്പെട്ടതുപോലും നിഷേധിക്കുന്നു. നിങ്ങള് താഴെയിറങ്ങിയില്ലെങ്കില് എങ്ങനെ ഇറക്കാമെന്ന് അറിയാമെന്നും ചന്ദ്രബാബു നായിഡു പറഞ്ഞു. ഗുജറാത്ത് വംശഹത്യ കാലത്ത് മുഖ്യമന്ത്രിയായ നരേന്ദ്ര മോദി ഗുജറാത്തിൽ ‘രാജധർമം’ പാലിക്കുന്നില്ലെന്ന് അന്നത്തെ പ്രധാനമന്ത്രി വാജ്പേയി വിമർശിച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടി രാജ്യത്ത് ഇന്ന് രാജധർമം പാലിക്കുന്നില്ലെന്ന വിമർശനവും ചന്ദ്രബാബു നായിഡു നടത്തി.
ചന്ദ്രബാബു നായിഡുവിെൻറ ആവശ്യം ന്യായമാണെന്നും സർക്കാർ നൽകിയ വാഗ്ദാനം വൈകിപ്പിക്കാതെ അനുവദിക്കണമെന്നും ഉപവാസത്തിൽ സംസാരിച്ച മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് പറഞ്ഞു. മോദിയുടെ വിശ്വാസ്യത നഷ്ടപ്പെട്ടുവെന്നും വാഗ്ദാനങ്ങളൊന്നും നിറവേറ്റുന്നില്ലെന്നും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പറഞ്ഞു. ആന്ധ്രയുടെ പണം കെട്ടടുത്ത് അംബാനിക്ക് നൽകിയെന്നും രാഹുൽ കൂട്ടിച്ചേർത്തു. തിങ്കളാഴ്ച രാവിലെ എട്ടുമണിക്ക് ആരംഭിച്ച ഉപവാസം രാത്രി എട്ടു മണിക്കാണ് അവസാനിച്ചത്.
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, നാഷനൽ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ്ദുല്ല, തൃണമൂൽ കോൺഗ്രസ് നേതാവ് ഡെറിക് ഒബ്റോൺ, എൻ.സി.പി നേതാവ് മജീദ മേമൻ, സമാജ്വാദി പാർട്ടി നേതാവ് മുലായം സിങ് യാദവ്, ശിവസേന നേതാവ് സഞ്ജയ് റാവത്ത് തുടങ്ങിയവർ പെങ്കടുത്തു. കേരളത്തിൽനിന്ന് മുസ്ലിം ലീഗിെൻറ ഇ.ടി. മുഹമ്മദ് ബഷീറും ആർ.എസ്.പിയുടെ എൻ.കെ. പ്രേമചന്ദ്രനും ഉപവാസത്തിൽ പെങ്കടുത്തു സംസാരിച്ചു.
സംസ്ഥാന വിഭജനത്തിനുശേഷം ആന്ധ്രപ്രദേശിന് വാഗ്ദാനം ചെയ്ത പദവി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ചൊവ്വാഴ്ച രാഷ്ട്രപതി രാംനാഥ് കോവിന്ദിന് നിവേദനം നൽകും. സംസ്ഥാന സർക്കാറിെൻറ 1.12 കോടി രൂപ ചെലവിൽ 20 ബോഗികൾ വീതമുള്ള രണ്ടു പ്രത്യേക ട്രെയിനുകൾ വാടകക്കെടുത്താണ് ആന്ധ്രയിൽനിന്ന് നേതാക്കളെയും പ്രവർത്തകരെയും ഡൽഹിയിലെത്തിച്ചത്. പൊതുപണം ഉപയോഗിച്ചുള്ള പ്രതിഷേധത്തെ ബി.ജെ.പിയും വൈ.എസ്.ആർ കോൺഗ്രസും വിമർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.