ജാമ്യം തേടി ചന്ദ്രശേഖർ ആസാദ് ൈഹകോടതിയിൽ
text_fieldsന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രക്ഷോഭം നയിച്ചതിന് ഡൽഹി പൊലീസ് അറസ ്റ്റ് ചെയ്ത് ജയിലിൽ അടച്ച ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് ജാമ്യം തേടി ഡൽഹി ഹൈ കോടതിയിൽ. ജമാ മസ്ജിദിൽനിന്ന് ഡൽഹി ഗേറ്റിലേക്ക് മാർച്ച് നടത്താനും അക്രമത്തിന ു പ്രേരിപ്പിച്ചുവെന്നുമുള്ള കുറ്റാരോപണങ്ങൾ തെളിവില്ലാതെയാണെന്ന് ആസാദ് സമർപ്പിച്ച ജാമ്യഹരജിയിൽ പറയുന്നു. ഹരജിയിൽ നാളെ വാദം കേൾക്കും.
പൗരത്വ നിയമത്തിനെതിരെ ജമാ മസ്ജിദ് മുതൽ ജന്തർമന്തർവരെ മാർച്ച് ആസൂത്രണം ചെയ്െതന്ന് ആരോപിച്ചാണ് ഡിസംബർ 20ന് ആസാദിനെ അറസ്റ്റ് ചെയ്തത്. അനുമതിയില്ലാതെ മാർച്ച് നടത്താൻ ശ്രമിെച്ചന്ന് ചൂണ്ടിക്കാട്ടി 21 മുതൽ ജുഡീഷ്യൽ റിമാൻഡിലാണ്. അതേസമയം, തിങ്കളാഴ്ച ആസാദിനെ ചികിത്സക്കായി ഡൽഹി എയിംസിലേക്ക് മാറ്റിയിട്ടുണ്ട്.
രക്തത്തിൽ ചുവന്ന രക്താണുക്കൾ വർധിക്കുന്ന പോളിസൈതേമിയ എന്ന അസുഖമുള്ള അദ്ദേഹത്തിന് അടിയന്തര ശസ്ത്രക്രിയ വേണമെന്ന് കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഡോക്ടർമാർ ആവശ്യപ്പെട്ടിരുന്നു. തുടർന്ന് കേസിൽ ഇടെപട്ട ഡൽഹി കോടതി ജനുവരി ഒമ്പതിന് ആസാദിന് ചികിത്സ നൽകാൻ തിഹാർ ജയിൽ അധികൃതരോട് നിർദേശിക്കുകയായിരുന്നു.
ഹെമറ്റോളജി വകുപ്പിൽ ഇപ്പോഴത്തെ ചികിത്സക്കു ശേഷം ജയിലിലേക്കുതന്നെ മാറ്റുമെന്നും എയിംസ് വൃത്തങ്ങൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.