യു.പിയിൽ ബി.ജെ.പിയെ തടയാൻ വിശാലസഖ്യം വേണമെന്ന് ചന്ദ്രശേഖർ ആസാദ്
text_fieldsന്യൂഡൽഹി: അടുത്ത വർഷം നടക്കുന്ന ഉത്തർപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി അധികാരത്തിൽ തിരിച്ചുവരുന്നത് തടയാൻ ആത്മാർഥമായി ആഗ്രഹിക്കുന്നവർ വിശാല സഖ്യമുണ്ടാക്കണമെന്ന് ആസാദ് സമാജ് പാർട്ടി നേതാവ് ചന്ദ്രശേഖർ ആസാദ്.
േസ്വച്ഛാധിപത്യ ഭരണം നടത്തുന്ന യോഗി ആദിത്യനാഥിനെ പരാജയപ്പെടുത്താൻ ശക്തമായ സഖ്യമുണ്ടാക്കാൻ ബി.എസ്.പി ഉൾപ്പെടെ ആരുമായും കൂട്ടുകൂടാൻ മടിയില്ലെന്നും വാർത്ത ഏജൻസിയായ പി.ടി.ഐക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
ഭീം ആർമി തലവനായ ചന്ദ്രശേഖർ ആസാദ് കഴിഞ്ഞ വർഷമാണ് ദലിത്, പിന്നാക്ക, ന്യൂനപക്ഷ അവകാശങ്ങൾ സംരക്ഷിക്കുമെന്ന് പ്രഖ്യാപിച്ച് രാഷ്ട്രീയ സംഘടനയായ ആസാദ് സമാജ് പാർട്ടിയുണ്ടാക്കിയത്. യു.പിയിലെ ദുർഭരണം അവസാനിപ്പിച്ചേ മതിയാവൂവെന്ന് ആസാദ് പറഞ്ഞു. പ്രതിപക്ഷ പാർട്ടികളുമായി ചർച്ച നടത്തി വരുകയാണ്. അന്വേഷണ ഏജൻസികളെ ഭയന്ന് ബി.എസ്.പി കേന്ദ്രത്തോട് മൃദുസമീപനം സ്വീകരിക്കുകയാണ്. സ്ഥാപക നേതാവായ കൻഷിറാമിന്റെ ആദർശങ്ങൾക്കെതിരെ പ്രവർത്തിക്കുന്ന മായാവതിയുടെ ബി.എസ്.പിക്ക് വ്യക്തിത്വം നഷ്ടമായി. ബി.എസ്.പിക്ക് ബദലാണ് സമാജ് പാർട്ടിയെന്നും അദ്ദേഹം അവകാശപ്പെട്ടു. കോൺഗ്രസുമായി അകൽച്ചയില്ലെന്നും ചന്ദ്രശേഖർ ആസാദ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.