ആസാദിന്‍റെ ജീവൻ അപകടത്തിൽ, ഉടൻ ആശുപത്രിയിലെത്തിക്കണമെന്ന് ഡോക്ടർ
text_fieldsന്യൂഡൽഹി: പൊലീസ് കസ്റ്റഡിയിലുള്ള ഭീം ആർമി തലവൻ ചന്ദ്രശേഖർ ആസാദിന് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെന്ന് അദ്ദ േഹത്തെ ചികിത്സിക്കുന്ന ഡോക്ടർ. ഡോ. ഹർജിത് സിംഗ് ഭട്ടിയയാണ് ട്വീറ്റുകളിലൂടെ ഇക്കാര്യം അറിയിച്ചത്. ആസാദിന് ഹൃദയ സ്തംഭനം ഏതു നിമിഷവും സംഭവിക്കാമെന്നും ചികിത്സക്കായി എത്രയും പെട്ടെന്ന് എയിംസിൽ പ്രവേശിപ്പിക്കണമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായോടും പൊലീസിനോടും ഡോക്ടർ അഭ്യർത്ഥിച്ചു.
ആഴ്ചതോറും ഫ്ളെബോടോമി ആവശ്യമുള്ള രോഗം ആസാദിന് പിടിപെടുകയാണെന്നും ഒരു വർഷമായി ചികിത്സയിലാണെന്നും ഡോക്ടർ വ്യക്തമാക്കി. ഡൽഹി എയിംസിൽ ഹെമറ്റോളജി വിഭാഗത്തിൽ ആഴ്ചതോറും ഫ്ളെബോടോമി ആവശ്യമുള്ള ഒരു രോഗിയാണ് ആസാദ്. കഴിഞ്ഞ ഒരു വർഷമായി അദ്ദേഹം ചികിത്സയിലാണ്. ഇത് കൃത്യമായി ചെയ്തില്ലെങ്കിൽ രക്തം കട്ടിയാകുകയും ഹൃദയസ്തനത്തിലേക്ക് നയിക്കുകയും ചെയ്യും. തൻെറ ആരോഗ്യസ്ഥിതിയെക്കുറിച്ച് ചന്ദ്രശേഖർ തിഹാർ ജയിലിലെ പോലീസിനോട് പലതവണ പറഞ്ഞിട്ടുണ്ടെന്നും എന്നാൽ എയിംസ് സന്ദർശിക്കാൻ പോലീസ് അനുവദിക്കുന്നില്ലെന്നും അദ്ദേഹം ട്വീറ്റിൽ പറഞ്ഞു.
വിശകലനത്തിനും രോഗനിർണയത്തിനുമായി സാമ്പിളെടുക്കുന്നതിന് രക്തചംക്രമണവ്യൂഹത്തിൽ മുറിവുണ്ടാക്കുന്ന പ്രവർത്തനമാണ് വെനിപഞ്ചർ എന്നും അറിയപ്പെടുന്ന ഫ്ളെബോടോമി. രക്തരോഗങ്ങളുടെ ചികിത്സയുടെ ഭാഗമായാണ് ഇത് ചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.