Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഭൂമിയുടെ ഭ്രമണപഥം...

ഭൂമിയുടെ ഭ്രമണപഥം വിട്ട് ചന്ദ്രയാൻ; ഇനി ചന്ദ്രനരികിലേക്ക്

text_fields
bookmark_border
chandrayan
cancel

ബംഗളൂരു: ഇന്ത്യയുടെ അഭിമാന ചാന്ദ്രദൗത്യം ചന്ദ്രയാന്‍-3 ഭൂമിയുടെ ഭ്രമണപഥംവിട്ടു. ഭൂഗുരുത്വവലയം ഭേദിച്ച പേടകം ചന്ദ്രന്റെ ഭ്രമണ പഥം ലക്ഷ്യമാക്കി നീങ്ങാൻ തുടങ്ങി. ആഗസ്റ്റ് അഞ്ചിന് ചന്ദ്രന്‍റെ ഭ്രമണപഥത്തിലേക്ക് കടക്കും. മൂന്ന് ലക്ഷത്തിലധികം കിലോമീറ്ററാണ് ഇനി ചന്ദ്രയാൻ 3ന് സഞ്ചരിക്കാനുള്ളത്.

ട്രാന്‍സ് ലൂണാര്‍ ഇന്‍ജെക്ഷന്‍ വിജയകരമായി പൂർത്തീകരിച്ചാണ് ചന്ദ്രയാൻ 3 ഭൂമിയുടെ ഭ്രമണപഥം വിട്ടത്. ഭ്രമണപഥമാറ്റം ഇരുപതു മിനിറ്റോളമെടുത്താണ് പൂർത്തിയാക്കിയത്. പ്രൊപ്പല്‍ഷന്‍ മൊഡ്യൂളിലെ ലാം എന്‍ജിന്‍ 22 മിനിറ്റ് നേരം ജ്വലിപ്പിച്ചു.


പിന്നീട് ചന്ദ്രന്റെ ഭ്രമണപഥം ലക്ഷ്യമാക്കി നീങ്ങി തുടങ്ങി. ജൂലൈ 14-ന് വിക്ഷേപിച്ച ചന്ദ്രയാൻ മൂന്ന് ഇത്രയും നാൾ ഭൂഗുരുത്വ ബലത്തിന്റെ സ്വാധീനത്തിലായിരുന്നു. ആദ്യം ഭൂമിക്ക് അടുത്തുള്ള പാര്‍ക്കിങ് ഓർബിറ്റിലിലായിരുന്നു പരിക്രമണം. ഘട്ടംഘട്ടമായി ഭൂമിയില്‍ നിന്ന് ദൂരെയുള്ള ഭ്രമണപഥത്തിലെത്തി. അഞ്ച് തവണ ഭ്രമണപഥമുയര്‍ത്തി.

അടുത്ത നാല് ദിവസം ലൂണാര്‍ ട്രാന്‍സ്ഫര്‍ ട്രജക്റ്ററിയിലൂടെ ചന്ദ്രന്റെ അടുത്തേക്ക് നീങ്ങുന്ന പേടകം ആഗസ്റ്റ് അഞ്ചോടെ ചന്ദ്രന് ചുറ്റുമുള്ള ഭ്രമണപഥത്തില്‍ സഞ്ചാരം തുടങ്ങും. ഘട്ടം ഘട്ടമായി ഭ്രമണപഥം താഴ്ത്തുന്ന പ്രക്രിയ നടക്കും. ആഗസ്റ്റ് 23നാണ് ചന്ദ്രനിൽ പേടകം സോഫ്റ്റ് ലാൻഡിങ് നടത്തുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ISROChandrayaan-3
News Summary - Chandrayaan-3 finally leaves Earth, begins 3.8 lakh-km-long journey to Moon
Next Story