രാജ്യം ഐ.എസ്.ആർ.ഒയെ ഒാർത്ത് അഭിമാനിക്കുന്നു -രാഷ്ട്രപതി
text_fieldsന്യൂഡൽഹി: രാജ്യം ഐ.എസ്.ആർ.ഒയെ ഒാർത്ത് അഭിമാനിക്കുന്നുവെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. മാതൃകാപരമായ പ്രതിബദ ്ധതയും ധൈര്യവുമാണ് ഐ.എസ്.ആർ.ഒ സംഘം പ്രകടിപ്പിച്ചത്. നല്ലതിന് വേണ്ടി നമുക്ക് വിശ്വസിക്കാമെന്നും രാഷ്ട്രപതി ട്വീറ്റ് ചെയ്തു.
ചന്ദ്രയാൻ 2 ദൗത്യത്തിന്‍റെ നിർണായക ഘട്ടമായ സോഫ്റ്റ് ലാൻഡിങ്ങിൽ വിക്രം ലാൻഡറുമായുള്ള ആശയവിനിമയം നഷ്ടമായതിന് പിന്നാലെയാണ് ഐ.എസ്.ആർ.ഒക്കും ശാസ്ത്രജ്ഞർക്കും ആത്മവിശ്വാസം പകർന്ന് രാഷ്ട്രപതിയുടെ പ്രതികരണം പുറത്തുവന്നത്.
ചന്ദ്രനിൽ നിന്ന് 2.1 കിലോ മീറ്റർ അകലെവെച്ചാണ് ലാൻഡറും ബംഗളൂരുവിലെ കൺട്രോൾ റൂമായുള്ള സിഗ്നൽ നഷ്ടമായത്. 37 ശതമാനം മാത്രം വിജയസാധ്യത കണക്കാക്കിയ സോഫ്റ്റ് ലാൻഡിങ് (മൃദുവിറക്കം) ഏറെ ശ്രമകരമായ ഘട്ടമായിരുന്നു. ശനിയാഴ്ച പുലർച്ചെ 1.52ഓടെ ലാൻഡിങ് പ്രക്രിയ തുടങ്ങിയെങ്കിലും പിന്നീട് സിഗ്നൽ നഷ്ടപ്പെടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.