ഭരണഘടന വിരുദ്ധമെന്ന് അലോക് വർമ
text_fieldsന്യൂഡൽഹി: ഭരണഘടന വിരുദ്ധമായി സി.ബി.െഎ ഡയറക്ടർ സ്ഥാനത്തുനിന്ന് തന്നെ നീക്കി പുതിയ ആളെ നിയമിച്ച ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അലോക് വർമ സമർപ്പിച്ച ഹരജി വെള്ളിയാഴ്ച പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് വ്യക്തമാക്കി. ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, കെ.എം. ജോസഫ് എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹരജി േകൾക്കുക. ഭരണഘടനയുടെ 14, 19, 21 അനുച്ഛേദങ്ങൾ ലംഘിക്കുന്ന കേന്ദ്ര വിജിലൻസ് കമീഷണറുടെ നടപടിയും ഭരണഘടനപരമായി സ്വന്തം പരിധിയിൽപ്പെടാത്ത അധികാരമുപയോഗിച്ച് പ്രധാനമന്ത്രിയുടെ പേഴ്സനൽ മന്ത്രാലയം ഇറക്കിയ ഉത്തരവുകളും റദ്ദാക്കണമെന്നാണ് അഡ്വ. ഗോപാൽ ശങ്കര നാരായണൻ മുഖേന സമർപ്പിച്ച ഹരജിയിലെ ആവശ്യം. അത്യധികം പ്രാധാന്യമുള്ള കേസുകളുടെ അന്വേഷണ ഉദ്യോഗസ്ഥരെയാണ് തൽസ്ഥാനത്തുനിന്ന് നീക്കിയിരിക്കുന്നതെന്ന് അഭിഭാഷകൻ ചൂണ്ടിക്കാട്ടി.
സി.ബി.െഎ നിയമം എന്നറിയപ്പെടുന്ന ഡി.എസ്.പി.ഇ (ഡൽഹി സ്പെഷൽ പൊലീസ് എസ്റ്റാബ്ലിഷ്െമൻറ്) നിയമത്തിലെ 4 എ വകുപ്പ് പ്രകാരം പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ്, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്നിവരടങ്ങുന്ന ഉന്നതാധികാര സമിതിയാണ് സി.ബി.െഎ ഡയറക്ടറുടെ നിയമനം തീരുമാനിക്കേണ്ടതെന്ന് അേലാക് വർമ ബോധിപ്പിച്ചു. അതേ നിയമത്തിലെ നാല് 2 ബി പ്രകാരം ഡയറക്ടറുെട സ്ഥലംമാറ്റം തീരുമാനിക്കേണ്ടതും ഇൗ സമിതിയാണ്. സർക്കാർ സി.ബി.െഎയെ ദുരുപയോഗം ചെയ്യുന്നതിൽനിന്ന് സംരക്ഷണം വേണമെന്ന് നിരവധിതവണ സുപ്രീംകോടതി വ്യക്തമാക്കിയതാണെന്ന് അലോക് വർമ ചൂണ്ടിക്കാട്ടി.
എന്നാൽ, പ്രധാനമന്ത്രിക്ക് കീഴിലുള്ള പേഴ്സനൽ മന്ത്രാലയം സി.ബി.െഎയുടെ പ്രവർത്തനത്തിൽ നേരിട്ട് ഇടപെട്ട് സംരക്ഷണം ഇല്ലാതാക്കുന്ന സാഹചര്യമാണ് ഇപ്പോൾ സംജാതമായിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.