അഫ്ഗാനിലെ മാറ്റം ഇന്ത്യക്ക് വെല്ലുവിളി –രാജ്നാഥ് സിങ്
text_fieldsഉദഗമണ്ഡലം (തമിഴ്നാട്): അഫ്ഗാനിസ്താനിലെ പുതിയ ഭരണമാറ്റങ്ങൾ ഇന്ത്യക്ക് െവല്ലുവിളിയാണെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. ദേശീയ സുരക്ഷ ഉറപ്പാക്കാൻ ഏതു സമയത്തും ഏതു ശത്രുവിനെയും നേരിടാൻ രാജ്യം പ്രതിജ്ഞാബദ്ധമാണ്. യുദ്ധസമയത്തെന്നേപാലെ പെട്ടെന്ന് തീരുമാനമെടുക്കാൻ കഴിയുംവിധം സംയോജിത പോരാട്ട യൂനിറ്റുകൾ രൂപവത്കരിക്കുന്നത് ഗൗരവമായി ആലോചിച്ചു വരുകയാണ്.
വെല്ലിങ്ടണിലെ ഡിഫൻസ് സർവിസ് ആൻഡ് സ്റ്റാഫ് കോളജിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ടു യുദ്ധങ്ങൾ പരാജയപ്പെട്ടശേഷം നമ്മുടെ അയൽരാജ്യം ഇപ്പോൾ നിഴൽയുദ്ധം തുടങ്ങിയിരിക്കുകയാണ്. തീവ്രവാദം അവരുടെ രാഷ്ട്ര നയത്തിെൻറ ഭാഗമായിരിക്കുകയാണെന്നും പാകിസ്താനെ പേരെടുത്ത് പരാമർശിക്കാതെ മന്ത്രി പറഞ്ഞു.
ഇന്ത്യ-ചൈന അതിർത്തി സംഘർഷത്തിൽ ബുദ്ധിപൂർവം പെരുമാറിയ സൈന്യത്തെ അഭിനന്ദിക്കുന്നു. 75 വർഷങ്ങളായി ഇന്ത്യ വെല്ലുവിളികളെ നേരിട്ടുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.